Sunday, December 22, 2024
LATEST NEWS

അടുക്കളയിൽ ‘സിലിണ്ടർ പൊട്ടുമോ’?; ഗാര്‍ഹിക സിലിണ്ടറിന് വില കൂട്ടി

ന്യൂഡല്‍ഹി: ഗാർഹിക ഉപയോഗത്തിനുള്ള പാചക വാതകത്തിന്‍റെ വില വീണ്ടും വർദ്ധിപ്പിച്ചു. സിലിണ്ടറിന് 50 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ 14.2 കിലോ പാചക വാതക സിലിണ്ടറിന്‍റെ വില 1,060.50 രൂപയായി. രണ്ട് മാസത്തിനിടെ ഇത് മൂന്നാം തവണയാണ് ഗാർഹിക സിലിണ്ടറിന്‍റെ വില വർദ്ധിപ്പിക്കുന്നത്.

നേരത്തെ ഇത് 956.05 രൂപയായിരുന്നു. വാണിജ്യാവശ്യത്തിനുള്ള പാചക വാതകത്തിന്‍റെ വില 8.50 രൂപ കുറച്ചു. പുതിയ വില 2,027 രൂപയാണ്.