Wednesday, May 1, 2024
LATEST NEWS

വിശ്രമം തുടർന്ന് സ്വർണവില; ഉയർച്ചയും താഴ്ചയുമില്ല

Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ മാറ്റമില്ല. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണ വില മാറ്റമില്ലാതെ തുടരുന്നത്. ശനിയാഴ്ച സ്വർണ വില ഉയർന്നിരുന്നു. ഒരു പവൻ സ്വർണത്തിന്‍റെ വില 80 രൂപയായാണ് ഉയർന്നത്. ഒരു പവൻ സ്വർണ്ണത്തിന്‍റെ ഇന്നത്തെ വിപണി വില 37560 രൂപയാണ്.

Thank you for reading this post, don't forget to subscribe!

22 കാരറ്റ് സ്വർണത്തിന്‍റെ വില ശനിയാഴ്ച ഗ്രാമിന് 10 രൂപ വർധിച്ചു. ഗ്രാമിന് 22 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില 4,695 രൂപയാണ്. 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും 9ന് ഉയർന്നു. അന്ന് 10 രൂപ കൂടുതലായിരുന്നു. 18 ഗ്രാം സ്വർണത്തിന്‍റെ ഇന്നത്തെ വിപണി വില 3880 രൂപയാണ്. 

സംസ്ഥാനത്ത് വെള്ളി വിലയിലും മാറ്റമില്ല. സാധാരണ വെള്ളിയുടെ വില 63 രൂപയാണ്. ഹാൾമാർക്ക് ചെയ്ത വെള്ളിയുടെ വില ഇപ്പോഴും ഗ്രാമിൻ 100 രൂപയിലാണ്.