പേവിഷബാധ വൈറസിന് ജനിതക വകഭേദമുണ്ടായോ എന്ന് പരിശോധിക്കും: വീണാ ജോർജ്
തിരുവനന്തപുരം: സംസ്ഥാനത്ത് പേവിഷബാധയുടെ ജനിതക വകഭേദം ഉണ്ടായിട്ടുണ്ടോ എന്നു പരിശോധിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. വാക്സിനുകളുടെ ഫലപ്രാപ്തിയെ ഇല്ലാതാക്കുന്ന തരത്തിലുള്ള ജനിതക വ്യതിയാനങ്ങൾ പേവിഷബാധയിൽ അപൂർവമാണ്. എന്നാൽ പേവിഷബാധയേറ്റുള്ള മരണങ്ങൾ വർദ്ധിക്കുന്നതിനാലാണ് പരിശോധന നടത്തുന്നത്.
സമീപകാലത്ത് പേവിഷബാധയേറ്റവരിൽ വാക്സിനും സെറവും സ്വീകരിച്ചവരും ഉള്ളതിനാൽ അത്തരമൊരു അന്വേഷണം നടക്കുന്നുണ്ട്. ഇതിനായി സംസ്ഥാനത്ത് നിന്ന് ശേഖരിക്കുന്ന വൈറസുകളുടെ സമ്പൂർണ ജനിതക ശ്രേണീകരണം പുണെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ നടത്തുമെന്നും മന്ത്രി പറഞ്ഞു.