Tuesday, December 17, 2024
HEALTHLATEST NEWS

കോവിഡിന്റെ സ്വഭാവം മാറിയെന്ന് ഡബ്ലുഎച്ച്ഒ; 110 രാജ്യങ്ങളിൽ കോവിഡ് കൂടി

ജനീവ: കോവിഡ് -19 മഹാമാരിയുടെ സ്വഭാവം മാറി, എന്നാൽ ഇത് പൂർണമായും അപ്രത്യക്ഷമായിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന. ലോകമെമ്പാടുമുള്ള 110 രാജ്യങ്ങളിൽ കേസുകൾ വർദ്ധിക്കുന്നുണ്ടെന്നും സംഘടന മുന്നറിയിപ്പ് നൽകി.

ഈ മഹാമാരി മാറുകയാണ്, പക്ഷേ അത് അവസാനിച്ചിട്ടില്ല. കേസുകളുടെ റിപ്പോർട്ടിങ്ങ് കുറയുന്നതിനാൽ ലഭ്യമായ ജീനോമിക് സീക്വൻസുകളും കുറവാണ്. ഒമിക്രോൺ ട്രാക്കുചെയ്യാനും പുതിയ വകഭേദങ്ങൾ വിശകലനം ചെയ്യാനുമുള്ള സാധ്യതകൾ ഇത് കാരണം കുറഞ്ഞതായി ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.

കോവിഡ്-19 ന്റെ ബി.എ.4, ബി.എ.5 വകഭേദങ്ങൾ പലയിടത്തും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. 110 രാജ്യങ്ങളിൽ കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇത് ആഗോളതലത്തിൽ കേസുകളുടെ 20 ശതമാനം വർദ്ധനവിനും ലോകാരോഗ്യ സംഘടനയുടെ ആറ് പ്രദേശങ്ങളിൽ മൂന്നെണ്ണത്തിൽ മരണ വർദ്ധനവിനും കാരണമായി.