Thursday, January 23, 2025
LATEST NEWSTECHNOLOGY

തീയ്യതി അടിസ്ഥാനത്തില്‍ വാട്സാപ്പ് മെസേജുകള്‍ തിരയാം; പുതിയ ഫീച്ചര്‍

പുതിയ ഫീച്ചർ അവതരിപ്പിക്കാൻ വാട്ട്സ്ആപ്പ്. ഉപയോക്താക്കൾക്ക് തീയതി അടിസ്ഥാനത്തിൽ വാട്ട്സ്ആപ്പ് ചാറ്റുകളിൽ സന്ദേശങ്ങൾ തിരയാൻ കഴിയും എന്നതാണ് എത്താൻ പോകുന്ന പുതിയ ഫീച്ചർ.

ഐഒഎസ് ഉപയോക്താക്കൾക്ക് ഈ ഫീച്ചർ ഉടൻ അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ട്. വാട്ട്സ്ആപ്പിന്‍റെ ഐഒഎസ് ബീറ്റ 22.0.19.73 അപ്ഡേറ്റ് നിലവിൽ ലഭ്യമാണ്.

ചാറ്റിൽ ഒരു സന്ദേശത്തിനായി തിരയുമ്പോൾ, പ്രത്യക്ഷപ്പെടുന്ന കീബോർഡിന്‍റെ മുകളിൽ ഒരു കലണ്ടർ ബട്ടൺ ഉണ്ടാകും. അതിൽ ക്ലിക്കുചെയ്യുമ്പോൾ, തീയതി തിരഞ്ഞെടുക്കാനുള്ള ഓപ്ഷൻ കാണും. തീയതി തിരഞ്ഞെടുക്കുകയാണെങ്കിൽ, ആ തീയതിയിൽ ലഭിച്ച സന്ദേശങ്ങൾ കാണാൻ കഴിയും.