Friday, January 17, 2025
LATEST NEWSTECHNOLOGY

ഫോക്സ് വാഗൻ സി.ഇ.ഒ ഹെർബർട്ട് ഡൈസ് സെപ്റ്റംബറിൽ ചുമതലയൊഴിയും

ബർലിൻ: പ്രമുഖ ജർമൻ വാഹനനിർമാണ കമ്പനിയായ ഫോക്സ് വാഗന്റെ സി.ഇ.ഒ സ്ഥാനത്തിന് നിന്ന് ഹെർബർട്ട് ഡൈസ് വിരമിക്കുന്നു. 2018ലാണ് ഹെർബർട്ട് ഡൈസ് ഫോക്സ്‍വാഗന്റെ സിഇഒ ആയി ചുമതലയേറ്റത്. ഈ വർഷം സെപ്റ്റംബറിൽ അദ്ദേഹം സ്ഥാനമൊഴിയുമെന്നാണ് സൂചന.

അദ്ദേഹത്തിന്‍റെ കരാർ 2025ൽ അവസാനിക്കും. കമ്പനിയുമായുള്ള പരസ്പര ധാരണപ്രകാരമാണ് ഡൈസ് ചുമതലയൊഴിയുന്നത്. ഡൈസ് ഏറ്റെടുത്തതിന് ശേഷം, കൂടുതൽ ഇലക്ട്രിക് വാഹനങ്ങളുടെ നിർമ്മാണം ഉൾപ്പെടെ കമ്പനിയിൽ ഒരു വലിയ മാറ്റമുണ്ടായി.

കമ്പനിയെ ആധുനികവത്കരിക്കുന്നതിൽ ഹെർബർട്ട് വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്ന് ഫോക്സ്‍വാഗന്റെ സൂപ്പർവൈസറി ബോർഡ് ചെയർമാൻ ഹാൻ ഡയറ്റർ പോച്ചെ പറഞ്ഞു. ഹെർബർട്ടിന്‍റെ പിൻഗാമി ഒലിവർ ബ്ലൂം ആയിരിക്കും.