Thursday, January 16, 2025
LATEST NEWSTECHNOLOGY

വിവോ വൈ35 4ജി സ്മാർട്ട് ഫോണുകൾ വിപണിയിൽ പുറത്തിറക്കി

വിവോയുടെ പുതിയ സ്മാർട്ട്ഫോണുകൾ വിപണിയിൽ അവതരിപ്പിച്ചു. വിവോ വൈ35 4ജി എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത്. 20000 രൂപയ്ക്ക് താഴെ വിപണിയിൽ വാങ്ങിക്കുവാൻ സാധിക്കുന്ന സ്മാർട്ട് ഫോണുകൾ കൂടിയാണ് വിവോ വൈ35 4ജി സ്മാർട്ട് ഫോണുകൾ

ഡിസ്പ്ലേയുടെ സവിശേഷതകൾ പരിശോധിച്ചാൽ, ഈ സ്മാർട്ട്ഫോണുകൾ 6.58 ഇഞ്ച് ഫുൾ HD പ്ലസ് ഡിസ്‌പ്ലേയിലാണ് വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. 90Hz റിഫ്രഷ് റേറ്റും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട്.

ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 8 ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ വരെ വിപണിയിൽ എത്തിയിരിക്കുന്നു. കൂടാതെ 1TB വരെ മെമ്മറി കാർഡുകൾ ഉപയോഗിച്ച് വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ്. കൂടാതെ 8 ജിബിയുടെ വിർച്യുൽ റാമും സപ്പോർട്ട് ചെയ്യുന്നതാണ് .