Tuesday, December 24, 2024
LATEST NEWSSPORTS

പരിമിത ഓവര്‍ ക്രിക്കറ്റില്‍ 16,000 റണ്‍സ് നേടി കോഹ്‌ലി; മുന്നില്‍ സച്ചിന്‍ മാത്രം

ഹൈദരാബാദ്: മുൻ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി ബാറ്റിംഗ് ഫോം വീണ്ടെടുത്തു, അദ്ദേഹത്തിന്‍റെ തിരിച്ചുവരവിൽ ആവേശത്തിലാണ് ആരാധകർ. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അഫ്ഗാനിസ്ഥാനെതിരായ ടി20 മത്സരത്തിൽ കോഹ്ലി തന്‍റെ കന്നി ടി20 സെഞ്ചുറി നേടുകയും ഫോമിലേക്ക് തിരിച്ചെത്തുകയും ചെയ്തു. മൂന്ന് വർഷം നീണ്ട സെഞ്ചുറി വരൾച്ചയ്ക്ക് അറുതി വരുത്താൻ അന്ന് കോഹ്ലിക്ക് സാധിച്ചു.

ഓസ്ട്രേലിയയ്ക്കെതിരായ ടി20 പരമ്പര വിജയത്തിലും കോഹ്ലിയുടെ അർധസെഞ്ച്വറി നിർണായക പങ്കുവഹിച്ചു. 48 പന്തിൽ നിന്ന് 63 റൺസാണ് കോലി നേടിയത്. 

പരിമിത ഓവർ ക്രിക്കറ്റിൽ 16000 റൺസ് തികയ്ക്കുന്ന രണ്ടാമത്തെ താരമായി കോഹ്ലി മാറി. ഓസ്ട്രേലിയയ്‌ക്കെതിരെ അർധസെഞ്ചുറി നേടിയതിന് പിന്നാലെയാണ് ഈ നേട്ടം. ബാറ്റിങ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ മാത്രമാണ് കോഹ്ലിയെക്കാൾ മുന്നിലുള്ളത്.

ഏകദിന, ടി-20 ഫോർമാറ്റുകളിൽ 369 മത്സരങ്ങളിൽ നിന്ന് 16004 റൺസാണ് കോഹ്‌ലിയുടെ ഇതുവരെയുള്ള നേട്ടം. 463 മത്സരങ്ങളിൽ നിന്ന് 18426 റൺസാണ് സച്ചിൻ നേടിയിട്ടുള്ളത്.