Sunday, December 22, 2024
LATEST NEWSSPORTS

വിനീഷ്യസ് ജൂനിയർ മാഡ്രിഡിൽ തുടരും; 2027വരെ പുതിയ കരാർ

ബ്രസീലിയൻ യുവതാരം വിനീഷ്യസ് ജൂനിയറിന്റെ കരാർ റയൽ മാഡ്രിഡ് പുതുക്കി. വിനീഷ്യസിന് അഞ്ചു വർഷത്തെ കരാർ ആണ് നൽകിയിരിക്കുന്നത്. 2027വരെയുള്ള കരാർ വിനീഷ്യസും റയൽ മാഡ്രിഡും തമ്മിൽ ഒപ്പുവെച്ചതായും ഇതു സംബന്ധിച്ച് പ്രഖ്യാപനം ഉടൻ വരും എന്നുമാണ് റിപ്പോർട്ട്.പുതിയ കരാറിൽ വിനീഷ്യസിന്റെ വേതനം ഇരട്ടിയാകും. റിലീസ് ക്ലോസ് ഒരു ബില്യൺ യൂറോ ആയിരിക്കും. റയൽ മാഡ്രിഡ് ആരാധകർക്ക് ഏറ്റവും പ്രിയപ്പെട്ട കളിക്കാരിൽ ഒരാളാണ് വിനീഷ്യസ്. ഈ ചാമ്പ്യൻസ് ലീഗ് ഫൈനലിലെ ഗോൾ ഉൾപ്പെടെ റയലിനായി നിർണായക ഗോളുകൾ നേടിയത് വിനീഷ്യസായിരുന്നു.

കഴിഞ്ഞ സീസണിൽ 42 ഗോളുകളാണ് വിനീഷ്യസ് നേടിയത്. കഴിഞ്ഞ സീസണിൽ 22 ഗോളുകളും 20 അസിസ്റ്റുകളും വിനിഷ്യസ് റയലിനായി സംഭാവന ചെയ്തിരുന്നു. ലോകത്തിലെ ഏറ്റവും മികച്ച യുവതാരങ്ങളിൽ ഒരാളാണ് 21 കാരനായ താരം. 2018ലാണ് വിനീഷ്യസ് ഫ്ലെമെംഗോയിൽ നിന്ന് റയൽ മാഡ്രിഡിലേക്ക് ചേക്കേറിയത്.

വിനീഷ്യസിൻ ശേഷം റയൽ മാഡ്രിഡ് റോഡ്രിഗോയുടെ കരാറും മിലിറ്റാവോയുടെ കരാറും ഉടൻ പുതുക്കും. റയൽ മാഡ്രിഡുമായി ഇവർ തമ്മിൽ കരാറും ഒപ്പുവെച്ചിട്ടുണ്ട്.