Sunday, January 25, 2026
LATEST NEWSTECHNOLOGY

കണ്ണടഞ്ഞാൽ വൈബ്രെഷൻ; ആന്റി സ്ലീപ്പിങ് ഹെൽമെറ്റ് അവതരിപ്പിച്ച് വിദ്യാർഥികൾ

കോഴിക്കോട്: ബൈക്ക് ഓടിക്കുന്നവർ ഉറങ്ങിപ്പോകാതെയിരിക്കാൻ ആന്റി സ്ലീപ്പിങ് ഹെൽമെറ്റ് സാങ്കേതികവിദ്യയുമായി കുറ്റിക്കാട്ടൂർ എ.ഡബ്ല്യു.എച്ച്. എൻജിനിയറിങ് കോളേജ് വിദ്യാർഥികൾ.
തുടർച്ചയായി രണ്ടോ മൂന്നോ സെക്കൻഡ് കണ്ണടഞ്ഞാൽ ഹെൽമെറ്റ് ശബ്ദമുണ്ടാക്കുകയും വൈബ്രേറ്റ് ചെയ്യപ്പെടുകയും ചെയ്യും. ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ വിഭാഗം വിദ്യാർഥികളായ എ.എം. ഷാഹിൽ, പി.പി. ആദർശ്, റിനോഷ, ടി.വി. ജിജു, പി.വി. യദുപ്രിയ എന്നിവരാണ് പ്രോജക്ട് തയ്യാറാക്കിയത്. വ്യവസായ വാണിജ്യ വകുപ്പിന്റെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്മെന്റ് സംഘടിപ്പിച്ച യുവ 21 പ്രദർശനത്തിൽ പ്രോജക്ട് അവതരിപ്പിച്ചിരുന്നു.