Saturday, December 21, 2024
LATEST NEWSSPORTS

ഫോര്‍മുല വണ്‍ ലോകകിരീടം വെർസ്റ്റപ്പന് തന്നെ; ജാപ്പനീസ് ഗ്രാന്‍ഡ്പ്രീയില്‍ ഒന്നാമത്

ടോക്യോ: റെഡ് ബുള്ളിന്റെ മാക്സ് വെർസ്റ്റപ്പൻ ഫോർമുല വൺ കിരീടം നിലനിർത്തി. ജാപ്പനീസ് ഗ്രാൻഡ് പ്രിക്സിൽ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത വെസ്തപ്പൻ കാറോട്ടമത്സരത്തിലെ വേഗതയുടെ രാജാവായി മാറി. കഴിഞ്ഞ സീസണിലും വെസ്റ്റപ്പൻ കിരീടം നേടിയിരുന്നു.

സീസണിൽ നാല് മത്സരങ്ങൾ ബാക്കിനിൽക്കെ 113 പോയിന്റിന്റെ ലീഡോടെയാണ് വെസ്റ്റപ്പൻ കിരീടം നേടിയത്. മൈക്കിൾ ഷൂമാക്കർ, സെബാസ്റ്റ്യൻ വെറ്റൽ എന്നിവർക്ക് ശേഷം നാല് റേസുകള്‍ ബാക്കിനില്‍ക്കേ കിരീടം നേടിയ ഏക ഡ്രൈവർ വെസ്റ്റപ്പൻ മാത്രമാണ്. ലൂയിസ് ഹാമിൽട്ടൺ പോലും ഈ റെക്കോർഡ് നേടിയിട്ടില്ല.

ജാപ്പനീസ് ഗ്രാൻഡ് പ്രിക്സിൽ അദ്ദേഹം മികച്ച പ്രകടനം കാഴ്ചവെച്ചു. റെഡ് ബുള്ളിന്റെ സെർജിയോ പെരസ് രണ്ടാം സ്ഥാനത്തും ഫെരാരിയുടെ ചാൾസ് ലെക്വെ മൂന്നാം സ്ഥാനത്തുമാണ് ഫിനിഷ് ചെയ്തത്.