Sunday, December 22, 2024
LATEST NEWSSPORTS

യുഎസ് ഓപ്പൺ ടെന്നീസ് ചാമ്പ്യൻഷിപ്പ് ; ആദ്യ ദിനം തീപാറും

ന്യൂയോർക്ക്: യുഎസ് ഓപ്പൺ ടെന്നീസ് ചാമ്പ്യൻഷിപ്പിന് നാളെ തുടക്കം. 23 ഗ്രാന്‍റ്സ്ലാം കിരീടങ്ങളുള്ള അമേരിക്കയുടെ ഇതിഹാസ താരം സെറീന വില്യംസിനെ 23 കാരിയായ മോണ്ടിനെഗ്രോ താരം ഡാങ്ക കോവിനിച് നേരിടും.

യുഎസ് ഓപ്പണിന് ശേഷം ടെന്നീസിൽ നിന്ന് പിൻമാറുമെന്ന് സെറീന സൂചന നൽകിയതോടെ ഈ ടൂർണമെന്‍റ് ടെന്നീസ് പ്രേമികൾക്ക് പ്രിയങ്കരമായി മാറി. 1999ലായിരുന്നു സെറീനയുടെ ആദ്യ യുഎസ് ഓപ്പൺ വിജയം. നാളെ ആരംഭിക്കുന്ന യുഎസ് ഓപ്പൺ ടെന്നീസ് ചാമ്പ്യൻഷിപ്പിന്‍റെ ആദ്യ ദിനം തന്നെയാണ് സെറീന-ഡാങ്ക മത്സരം നടക്കുന്നത്. പുരുഷ വിഭാഗത്തിൽ ഡാനിൽ മെദ്വദേവ്, വനിതാ വിഭാഗത്തിൽ എമ്മ റഡുക്കാനു എന്നിവരാണ് നിലവിലെ ചാമ്പ്യൻമാർ. സോണി ടെൻ ചാനലുകളിലും സോണി ലൈവ് ആപ്പിലും മത്സരങ്ങൾ തത്സമയം കാണാം.