Friday, January 17, 2025
LATEST NEWSSPORTS

യു.എസ്. ഓപ്പൺ; ആദ്യ റൗണ്ടിൽ തന്നെ നവോമി ഒസാക്ക പുറത്ത്

ന്യൂയോര്‍ക്ക്: ഈ വർഷത്തെ യു.എസ്. ഓപ്പണിൽ, മുൻനിര കളിക്കാർ പലപ്പോഴും ആദ്യ റൗണ്ടിൽ തന്നെ തിരിച്ചടികൾ നേരിടുന്നത് പതിവാകുന്നു. രണ്ട് തവണ ജേതാവായ ജപ്പാന്‍റെ നവോമി ഒസാക്കയും യു.എസ്. ടെന്നീസിന്റെ ആദ്യ റൗണ്ടില്‍ തോറ്റ് പുറത്തായി. അമേരിക്കയുടെ ഡാനിയെല്ലെ കോളിൻസിനോട് നേരിട്ടുള്ള സെറ്റുകൾക്കാണ് ഒസാക്ക 7-6, 6-3 എന്ന സ്കോറിന് തോറ്റത്.

കരിയറിൽ ഇതുവരെ നാല് മത്സരങ്ങളിൽ ഒസാക്കയ്ക്കെതിരെ കോളിൻസ് നേടുന്ന ആദ്യ വിജയമാണിത്. ഈ വർഷം ആദ്യം ഫ്രഞ്ച് ഓപ്പണിൽ ആദ്യ റൗണ്ടിൽ ഒസാക്ക പരാജയപ്പെട്ടിരുന്നു. ഇതോടെ റാങ്കിംഗിൽ 44-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

വനിതാ സിംഗിൾസിൽ നിലവിലെ ചാമ്പ്യനായ ബ്രിട്ടന്‍റെ എമ്മ റഡുക്കാനു, പുരുഷ സിംഗിൾസിൽ ഗ്രീസിന്‍റെ ലോക അഞ്ചാം നമ്പർ താരം സ്റ്റെഫാനോസ് സിറ്റ്സിപാസ് എന്നിവർ ആദ്യ റൗണ്ടിൽ പരാജയപ്പെട്ടു.