Monday, May 6, 2024
LATEST NEWSSPORTS

യുഎസ് ഓപ്പൺ; വനിതാ കിരീടത്തിന് ഇഗയും ഓൺസും

Spread the love

ന്യൂയോർക്ക്: യുഎസ് ഓപ്പണ്‍ വനിതാസിംഗിള്‍സില്‍ ഇനി കിരീടപ്പോരാട്ടം. ലോക ഒന്നാം നമ്പര്‍ താരം ഇഗ ഷ്വാന്‍ടെക്, ഓന്‍സ് ജാബ്യൂറിനെ നേരിടും. ഇന്ത്യന്‍ സമയം പുലര്‍ച്ചെ ഒന്നരയ്ക്കാണ് കലാശപ്പോരാട്ടം. ലോക ഒന്നാം നമ്പറിന്റെ പകിട്ടും ഫ്രഞ്ച് ഓപ്പണ്‍ കിരീടത്തിന്റെ തിളക്കവുമായാണ് ഇഗ, മൂന്നാം ഗ്രാന്‍സ്ലാം നേട്ടം ലക്ഷ്യമിട്ട് ഫ്‌ലാഷിംഗ് മെഡോസില്‍ ഇറങ്ങുന്നത്.

Thank you for reading this post, don't forget to subscribe!

യുഎസ് ഓപ്പണ്‍ ഫൈനലിലെത്തുന്ന ആദ്യ ആഫ്രിക്കന്‍- അറബ് വനിതയെന്ന നേട്ടത്തിലെത്തിയ ഓന്‍സ് ജാബ്യൂറിനാകട്ടെ ആദ്യ ഗ്രാന്‍ഡ് സ്ലാം കിരീടമാണ് ലക്ഷ്യം. വിംബിള്‍ഡണ്‍ ഫൈനലില്‍ വീണ കണ്ണീര്‍ തുടയ്ക്കണം ടുണീഷ്യന്‍ താരത്തിന്. അറീന സബെലങ്കയെ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തില്‍ മറികടന്നാണ് ഇഗ ഷ്വാന്‍ടെക് ഫൈനലിലെത്തിയത്. കരോലിന്‍ ഗാര്‍സ്യയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് ഓന്‍സ് ജാബ്യൂര്‍ ഫൈനലില്‍ സീറ്റുറപ്പിച്ചത്.