Thursday, January 23, 2025
GULFLATEST NEWS

അസ്ഥിരകാലാവസ്ഥ ; യു.എ.ഇ.യിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു

ദുബായ്: യു.എ.ഇ.യിൽ അസ്ഥിരമായ കാലാവസ്ഥ. ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചു. അതിരാവിലെ മുതൽ ശക്തമായ പൊടിക്കാറ്റാണ് വീശിയടിക്കുന്നത്. വിസിബിലിറ്റി 500 മീറ്ററിൽ താഴെയാണ്. ഇതിനാൽ പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്ന് അധികൃതർ ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, ചൂടിന് ശമനമില്ല.

അബുദാബിയിൽ 44 ഡിഗ്രി സെൽഷ്യസും ദുബായിൽ 43 ഡിഗ്രി സെൽഷ്യസുമാണ് നിലവിലെ താപനില. അടിയന്തര സാഹചര്യങ്ങളിൽ മാത്രമെ വാഹനങ്ങൾ പുറത്തിറക്കാവൂ എന്നും, വാഹനം ഓടിക്കുന്നവർ വേഗപരിധിയും ദൂരവും പാലിക്കണമെന്നും അബുദാബി പൊലീസ് വാഹന ഉടമകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. കാലാവസ്ഥാ മുന്നറിയിപ്പുകൾക്ക് അനുസൃതമായി പ്രവർത്തിക്കാൻ ആളുകൾക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.