Friday, July 11, 2025
LATEST NEWSSPORTS

അവിശ്വസനീയം, ചാമ്പ്യൻമാരുടെ ചാമ്പ്യൻ; പി.വി സിന്ധുവിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കോമണ്‍വെല്‍ത്ത് ഗെയിംസിലെ വനിതാ ബാഡ്മിന്‍റണിൽ സ്വർണമെഡൽ നേടിയ ഇന്ത്യൻ താരം പി.വി സിന്ധുവിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സിന്ധുവിന്‍റെ നേട്ടം ആശ്ചര്യകരമാണെന്നും അവർ ചാമ്പ്യൻമാരുടെ ചാമ്പ്യനാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിൽ കുറിച്ചു. സിന്ധുവിന്‍റെ അർപ്പണബോധവും പ്രതിബദ്ധതയും ആർക്കും പ്രചോദനമാണ്. സിന്ധുവിന് എല്ലാവിധ ആശംസകളും നേരുന്നു’, മോദി ട്വീറ്റ് ചെയ്തു.