Friday, January 17, 2025
GULFLATEST NEWSTECHNOLOGY

യുഎഇ സുൽത്താൻ ബഹിരാകാശ യാത്രയ്ക്കൊരുങ്ങുന്നു

ദുബായ്: മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്‍റർ സുൽത്താൻ അൽ നെയാദി ബഹിരാകാശ ദൗത്യത്തിനായി തയ്യാറെടുക്കുന്നു. ആദ്യമായി സ്പേസ് സ്യൂട്ട് ധരിച്ചിരിക്കുന്ന ചിത്രം ട്വീറ്റ് ചെയ്തു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ഐഎസ്എസ്) ആറ് മാസം ചെലവഴിക്കുന്ന ആദ്യ അറബ് ബഹിരാകാശയാത്രികനാകാനുള്ള തയ്യാറെടുപ്പിലാണ് സുൽത്താൻ അൽ നെയാദി.

2023 ൽ നാസ വിക്ഷേപിക്കുന്ന സ്പേസ് എക്സ് ക്രൂ 6 ബഹിരാകാശ പേടകത്തിലാണ് നെയാദി ബഹിരാകാശത്തേക്ക് പോകുന്നത്. യാത്രയ്ക്കുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി കാലിഫോർണിയയിലെ സ്പേസ് എക്സ് ആസ്ഥാനത്ത് സഹയാത്രികർക്കൊപ്പം സ്പേസ് സ്യൂട്ട് ധരിച്ച് അൽ നെയാദി എത്തുന്ന ചിത്രം മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്‍റർ ട്വീറ്റ് ചെയ്തു.

സുൽത്താൻ അൽ നെയാദി 180 ദിവസം ബഹിരാകാശത്ത് ചെലവഴിക്കും. ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്‍ററിൽ നിന്നാണ് സ്പേസ് എക്സ് ക്രൂ 6 പേടകം വിക്ഷേപിക്കുക. ഇതോടെ ബഹിരാകാശയാത്രികരെ ദീർഘകാലത്തേക്ക് ബഹിരാകാശത്തേക്ക് അയയ്ക്കുന്ന 11-ാമത്തെ രാജ്യമായി യു.എ.ഇ മാറും.