Friday, January 17, 2025
GULFLATEST NEWS

യുഎഇയിൽ പെയ്തത് 27 വർഷത്തിനിടയിലെ റെക്കോർഡ് മഴ

അബുദാബി: യുഎഇയിൽ കഴിഞ്ഞ ദിവസങ്ങളിൽ രേഖപ്പെടുത്തിയത് 27 വർഷത്തിനിടയിലെ റെക്കോർഡ് മഴയെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം. ഫുജൈറയിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. കനത്ത മഴയിൽ രാജ്യത്തെ തടയണകളും വാടികളും നിറഞ്ഞു. ഷാർജ, ഫുജൈറ, റാസ് അൽ ഖൈമ എമിറേറ്റുകളിൽ മഴക്കെടുതി വ്യാപകമാണ്. രാത്രിയിലും മഴ തുടരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

കഴിഞ്ഞ വർഷത്തേക്കാൾ ഇരട്ടിയിലധികം മഴയാണ് യു.എ.ഇയിൽ കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ചത്. തിങ്കളാഴ്ച രാത്രി 10.30 നും വ്യാഴാഴ്ച രാവിലെ 9.18 നും ഇടയിൽ 234.9 മില്ലിമീറ്റർ മഴയാണ് ഫുജൈറയിൽ ലഭിച്ചത്. ഷാർജ, ഫുജൈറ, റാസ് അൽ ഖൈമ എമിറേറ്റുകളിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്.