Tuesday, January 21, 2025
GULFLATEST NEWS

കണ്ണൂരിലേക്ക് വിമാന സർവീസ് നടത്താൻ താല്പര്യം പ്രകടിപ്പിച്ച് യു.എ.ഇ.

ദുബൈ: കണ്ണൂരിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കാൻ യു.എ.ഇ താത്പര്യം പ്രകടിപ്പിച്ചു. ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി ഡയറക്ടർ ജനറൽ മുഹമ്മദ് എ അഹ്ലി ഇത് സംബന്ധിച്ച് സിവിൽ ഏവിയേഷൻ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് കത്തയച്ചു.

കണ്ണൂരിന് പുറമെ അമൃത്സർ, തിരുച്ചിറപ്പള്ളി, കോയമ്പത്തൂർ, ഗോവ, ഭുവനേശ്വർ, ഗുവാഹത്തി, പൂനെ എന്നീ എട്ട് സ്ഥലങ്ങളിലേക്ക് സർവീസ് ആരംഭിക്കാൻ താൽപര്യം പ്രകടിപ്പിച്ചാണ് യു.എ.ഇ കത്ത് നൽകിയത്.

നിലവിൽ ഡൽഹി, മുംബൈ, അഹമ്മദാബാദ്, ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, കൊച്ചി, കൊൽക്കത്ത, തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്കാണ് യുഎഇ വിമാന സർവീസ് നടത്തുന്നത്.