Sunday, November 24, 2024
GULFLATEST NEWS

ബലി പെരുന്നാള്‍ പ്രമാണിച്ച് തടവുകാര്‍ക്ക് മോചനം അനുവദിച്ച് യുഎഇ

യു എ ഇ : ബലി പെരുന്നാള്‍ പ്രമാണിച്ച് 737 തടവുകാരെ മോചിപ്പിക്കാൻ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ ഉത്തരവിട്ടു. ഷാർജ ഭരണാധികാരി 194 തടവുകാരെ മോചിപ്പിക്കുമെന്നും പ്രഖ്യാപിച്ചു.

നല്ല പെരുമാറ്റം കാണിച്ച തടവുകാരെ മോചിപ്പിക്കാനാണ് യുഎഇ അധികൃതർ ഉത്തരവിട്ടിരിക്കുന്നത്. തടവുകാർക്ക് അവരുടെ ജീവിതത്തിൽ ഒരു പുതിയ അധ്യായം ആരംഭിക്കാനും കുടുംബങ്ങളുടെയും സമൂഹത്തിന്‍റെയും ഉന്നമനത്തിന് ക്രിയാത്മകമായ സംഭാവനകൾ നൽകാനും അവസരം നൽകുകയാണ് ലക്ഷ്യമെന്ന് ശൈഖ് ഖലീഫ പറഞ്ഞു. വിവിധ കുറ്റങ്ങൾക്ക് ശിക്ഷിക്കപ്പെട്ടവരെ പ്രഖ്യാപനത്തിലൂടെ മോചിപ്പിക്കും.

മോചിപ്പിക്കാൻ തിരഞ്ഞെടുക്കപ്പെട്ട തടവുകാർക്ക് ശിക്ഷയുമായി ബന്ധപ്പെട്ട സാമ്പത്തിക ബാധ്യതയുണ്ടെങ്കിൽ അവ ഏറ്റെടുക്കുമെന്ന് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു. ഷാർജ ഭരണാധികാരി 194 തടവുകാരെ മോചിപ്പിക്കാനും ഉത്തരവിട്ടിട്ടുണ്ട്. ക്ഷമയുടെയും സഹിഷ്ണുതയുടെയും മൂല്യങ്ങളിൽ അധിഷ്ഠിതമായ യുഎഇ അധികൃതരുടെ മാനുഷിക പരിഗണനകളുടെ ഭാഗമായാണ് ഈ നീക്കം. തടവുകാർക്ക് എത്രയും വേഗം അവരുടെ കുടുംബങ്ങളിലേക്ക് എത്താനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ നിർദ്ദേശം നൽകിയതായി അധികൃതർ അറിയിച്ചു.