Thursday, January 23, 2025
HEALTHLATEST NEWS

ക്ഷയരോഗികളെ ദത്തെടുക്കാം; സഹായധനമൊരുക്കാൻ കേന്ദ്രപദ്ധതി

ന്യൂഡല്‍ഹി: ക്ഷയരോഗികൾക്ക് മരുന്നുകൾ, പോഷകാഹാരം, തൊഴിൽ, മാന്യമായ ജീവിത നിലവാരം എന്നിവ ഉറപ്പാക്കുന്നതിനായി ആരോഗ്യ മന്ത്രാലയം ‘നി-ക്ഷയമിത്ര’ ദത്തെടുക്കൽ പദ്ധതി ആവിഷ്കരിച്ചു.

സ്വകാര്യത നിലനിർത്തിക്കൊണ്ട് തന്നെ രോഗികളുടെ വിശദാംശങ്ങൾ മന്ത്രാലയത്തിന്‍റെ വെബ്സൈറ്റിൽ ലഭ്യമാക്കും. വ്യക്തികൾ, രാഷ്ട്രീയ പാർട്ടികൾ, ജനപ്രതിനിധികൾ, കോർപ്പറേറ്റുകൾ, സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ, സഹകരണ സംഘങ്ങൾ തുടങ്ങി ആർക്കും പദ്ധതിയുടെ ഭാഗമാകാം.

2025 ഓടെ ക്ഷയരോഗമുക്തമാക്കാൻ ഇന്ത്യ നടപടി സ്വീകരിക്കണമെന്ന് ‘നി-ക്ഷയമിത്ര’ ദത്തെടുക്കൽ പദ്ധതി ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രസിഡന്‍റ് ദ്രൗപദി മുർമു പറഞ്ഞു. മന്ത്രിമാരായ മൻസുഖ് മാണ്ഡവ്യ, ഭാരതി പ്രവീൺ പവാർ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.