Sunday, January 5, 2025
HEALTHLATEST NEWS

രോഗനിർണയത്തിന്റെ ട്രോമ നേത്രരോഗമുളളവരിൽ നിലനിൽക്കുന്നെന്ന് പഠനം

ഇംഗ്ലണ്ട്: ഒരു വ്യക്തിക്ക് ഗുരുതരമായ നേത്രരോഗമുണ്ടെന്ന് പറയുന്ന രീതി അവരുടെ മാനസികാരോഗ്യത്തെയും ദീർഘകാലാടിസ്ഥാനത്തിൽ കണ്ണിന്‍റെ അവസ്ഥയെ നേരിടാനുള്ള കഴിവിനെയും ബാധിക്കുമെന്ന് ഒരു പുതിയ പഠനം.

ആംഗ്ലിയ റസ്കിൻ യൂണിവേഴ്സിറ്റിയിലെ (എആർയു) ഡോക്ടർ ജസ്ലീൻ ജോളിയുടെ നേതൃത്വത്തിലുള്ള ഒരു ഗവേഷണ സംഘം നിരവധി ദശകങ്ങളായി ഇംഗ്ലണ്ടിൽ നേത്രരോഗം കണ്ടെത്തിയ നിരവധി പ്രായത്തിലുളള രോഗികളെ അഭിമുഖം നടത്തുകയും അവരുടെ രോഗനിർണയം ആശയവിനിമയം നടത്തിയ രീതിയുടെ മാനസിക ആഘാതം വിലയിരുത്തുകയും ചെയ്തു.