Wednesday, January 22, 2025
GULFLATEST NEWS

സ്വവര്‍ഗാനുരാഗത്തിനെതിരെ കടുത്ത നടപടികളുമായി സൗദി

റിയാദ്: സ്വവര്‍ഗാനുരാഗത്തിനെതിരെ കടുത്ത നടപടികളാണ് സൗദി അറേബ്യൻ സർക്കാർ സ്വീകരിക്കുന്നത്. നടപടികളുടെ ഭാഗമായി മഴവിൽ നിറമുള്ള കളിപ്പാട്ടങ്ങളും വസ്ത്രങ്ങളും അധികൃതർ കണ്ടുകെട്ടി.

റിയാദിലെ കടകളിൽ നിന്ന് മഴവിൽ നിറമുള്ള വസ്തുക്കൾ വാണിജ്യ മന്ത്രാലയം ഉദ്യോഗസ്ഥർ കണ്ടുകെട്ടുകയാണെന്ന് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.

സ്വവര്‍ഗാനുരാഗം പ്രോത്സാഹിപ്പിക്കുന്നുവെന്ന് ആരോപിച്ചാണ് വസ്തുക്കൾ കണ്ടുകെട്ടുന്നത്.