Saturday, December 21, 2024
HEALTHLATEST NEWS

തെരുവ് നായ ആക്രമണങ്ങൾക്കിടെ ഇന്ന് ലോക റാബിസ് ദിനം

ഇന്ന് ലോക റാബിസ് ദിനം. മൃഗങ്ങളുടെ ഉമിനീരിൽ നിന്ന് മനുഷ്യരിലേക്ക് പടരുന്ന മാരകവും എന്നാൽ തടയാൻ കഴിയുന്നതുമായ ഒരു വൈറസ് രോഗമാണ് പേവിഷബാധ. തെരുവുനായ്ക്കളിൽ നിന്നോ വാക്സിനെടുക്കാത്ത നായ്ക്കളിൽ നിന്നോ കടിയേറ്റാണ് ഇത് സാധാരണയായി പകരുന്നത്.

തലവേദന, ഉയർന്ന പനി, അമിതമായ ഉമിനീർ, പക്ഷാഘാതം, മാനസിക വിഭ്രാന്തി എന്നിവയാണ് രോഗത്തിന്‍റെ ലക്ഷണങ്ങൾ. ചില സന്ദർഭങ്ങളിൽ ഇത് മരണത്തിലേക്ക് നയിക്കുന്നു. പേവിഷബാധയുടെ തീവ്രതയെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതിനും, അതിനെ പ്രതിരോധിക്കുന്നതിനെ കുറിച്ച് അവബോധം വർദ്ധിപ്പിക്കുന്നതിനുമാണ് എല്ലാ വർഷവും സെപ്റ്റംബർ 28 ന് ലോക പേവിഷ ദിനം ആചരിക്കുന്നത്. 

ഇതിനുപുറമെ, ഈ മാരകമായ രോഗത്തെ പൂർണ്ണമായും ഉന്മൂലനം ചെയ്യുന്നതിനായി അതിനെ പരാജയപ്പെടുത്തുന്ന പ്രക്രിയയും ഈ ദിവസം ഉയർത്തിക്കാട്ടുന്നു.