Saturday, January 18, 2025
LATEST NEWSSPORTS

ഇന്ന് ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ടി20; റിഷഭ് പന്ത് നയിക്കും

ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ആദ്യ ടി20 മത്സരം ഇന്ന്. രാത്രി ഏഴിന് ദില്ലിയിലെ അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിലാണ് മത്സരം. ഇന്ത്യയെ നയിക്കേണ്ടിയിരുന്ന കെഎൽ രാഹുലിനെ പരിക്കിനെ തുടർന്ന് പരമ്പരയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കെഎൽ രാഹുലിൻ പകരം വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ റിഷഭ് പന്ത് ഇന്ത്യയെ പരമ്പരയിൽ നയിക്കും. രാഹുലിന് പുറമെ സ്പിന്നർ കുൽദീപ് യാദവും പരിക്കിനെ തുടർന്ന് ടി20 പരമ്പരയിൽ നിന്ന് വിട്ടുനിൽക്കുകയാണ്. റിഷഭ് പന്തിൻ കീഴിൽ ഹർദിക് പാണ്ഡ്യയെ ബിസിസിഐ വൈസ് ക്യാപ്റ്റനായി നിയമിച്ചു.

രാഹുലിൻറെ വലത് തുടയ്ക്ക് പരിക്കേറ്റപ്പോൾ നെറ്റ്സിൽ ബാറ്റ് ചെയ്യുന്നതിനിടെ കുൽദീപിൻറെ കൈക്ക് പരിക്കേറ്റു. രാഹുലിൻറെ അഭാവത്തിൽ ഇഷാൻ കിഷനൊപ്പം റുതുരാജ് ഗെയ്ക്വാദ് ഇന്നിങ്സ് ഓപ്പണ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാഹുലിനും കുൽദീപ് യാദവിനും പകരക്കാരെ സെലക്ടർമാർ പ്രഖ്യാപിച്ചിട്ടില്ല.

ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെ നയിച്ചത് റിഷഭ് പന്താണ്. റിഷഭ് പന്ത് കഴിഞ്ഞ സീസണിൽ ഡൽഹിയെ പ്ലേ ഓഫിലേക്ക് നയിച്ചെങ്കിലും ഈ സീസണിൽ നേരിയ മാർജിനിൽ പ്ലേ ഓഫ് സ്ഥാനം നഷ്ടമായി.