Thursday, January 2, 2025
LATEST NEWSSPORTSTECHNOLOGY

കോഹ്‌ലിക്ക് ഇന്‍സ്റ്റഗ്രാമില്‍ 20 കോടി ഫോളോവേഴ്‌സ്

കളിക്കളത്തിൽ മോശം ഫോമിലൂടെ കടന്നുപോയിട്ടും വിരാട് കോഹ്‌ലി ഇൻസ്റ്റാഗ്രാമിൽ മറ്റൊരു നാഴികക്കൽ പിന്നിട്ടു. ഇൻസ്റ്റാഗ്രാമിൽ 200 മില്യൺ ഫോളോവേഴ്സാണ് ഇന്ത്യൻ ക്രിക്കറ്റ്‌ താരം മറികടന്നത്. 

ഇൻസ്റ്റാഗ്രാമിൽ 200 ദശലക്ഷം ഫോളോവേഴ്സ് നേടുന്ന ആദ്യ ഇന്ത്യക്കാരനാണ് കോഹ്‌ലി. ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള ക്രിക്കറ്റ് താരവും ഇദ്ദേഹമാണ്. 200 ദശലക്ഷം ഫോളോവേഴ്സിലെത്തിയ ഉടൻ തന്നെ താരം വീഡിയോ ട്വിറ്ററിൽ പങ്കിടുകയും ആരാധകർക്ക് നന്ദി പറയുകയും ചെയ്തു.