Sunday, December 22, 2024
LATEST NEWSSPORTS

ലെസ്റ്റർഷറിനെതിരെ ഇന്ത്യയ്ക്ക് ബാറ്റിങ് തകർച്ച

ലണ്ടൻ: ലെസ്റ്റർഷറിനെതിരായ സന്നാഹ മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്ക് ബാറ്റിങ് തകർച്ച. ആദ്യ സെഷനിൽ 90 റൺസിന് 5 വിക്കറ്റ് നഷ്ടമായിരുന്നു ഇന്ത്യക്ക്. രോഹിത് ശർമ (25), ശുഭ്മാൻ ഗിൽ (21), ഹനുമ വിഹാരി (3), ശ്രേയസ് അയ്യർ (0), രവീന്ദ്ര ജഡേജ (0) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്.

വിരാട് കോഹ്ലി (9), ശ്രീകർ ഭരത് (6) എന്നിവരാണ് ക്രീസിൽ.

ചേതേശ്വർ പുജാര, റിഷഭ് പന്ത്, ജസ്പ്രീത് ബുംറ, പ്രസിദ് കൃഷ്ണ എന്നിവരാണ് ലെസ്റ്റർഷറിനെതിരായി കളിക്കുന്ന മറ്റ് ഇന്ത്യൻ താരങ്ങൾ. ലെസ്റ്റർഷെറിനായി റോമൻ വാക്കർ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ വിൽ ഡേവിസ്, പ്രസിദ് കൃഷ്ണ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ശ്രേയസ് അയ്യരെയാണ് പ്രസീദ് പുറത്താക്കിയത്. റിഷഭ് പന്തായിരുന്നു വിക്കറ്റ് കീപ്പർ . വിക്കറ്റ് നഷ്ടപ്പെടാതെ 35, 50-1 എന്ന നിലയിൽ പതറിയ ഇന്ത്യ പിന്നീട് രോഹിത്, വിഹാരി, ശ്രേയസ് അയ്യർ എന്നിവരെ പുറത്താക്കിയതോടെ 55-4 എന്ന നിലയിലേക്ക് ചുരുങ്ങി. ഇന്ത്യയുടെ സ്കോർ 81ൽ എത്തിയപ്പോൾ ജഡേജ പുറത്തായി.