ഫിഫ ലോകകപ്പ് മത്സരങ്ങളുടെ ടിക്കറ്റുകള്‍ ഇന്ന് മുതല്‍ വാങ്ങാം
ഖത്തര്‍: ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങളുടെ ടിക്കറ്റുകൾ ഇന്ന് മുതൽ വാങ്ങാം. ഇത്തവണ, നറുക്കെടുപ്പില്ലാതെ ആദ്യമെത്തുന്നവര്‍ക്ക് ആദ്യമെന്ന രീതിയിൽ ടിക്കറ്റ് നൽകും. ഇതുവരെ 18 ലക്ഷം ടിക്കറ്റുകളാണ് വിതരണം ചെയ്തത്. ടിക്കറ്റ് എടുത്തവരിൽ ആദ്യ പത്തിൽ ഇന്ത്യക്കാരും ഉൾപ്പെടുന്നു.
ഖത്തർ സമയം ഇന്ന് ഉച്ചയ്ക്ക് 12 മണി മുതൽ ടിക്കറ്റുകൾ ലഭ്യമാകും. ‘ടിക്കറ്റ്’ ലിങ്കിൽ ക്ലിക്കുചെയ്ത് നിങ്ങൾക്ക് ഫിഫ വെബ്സൈറ്റിൽ ടിക്കറ്റ് ബുക്ക് ചെയ്യാം. ടിക്കറ്റ് ലഭിക്കുന്നവർ ഉടൻ പണം നൽകണം. ഓഗസ്റ്റ് 16 വരെ ടിക്കറ്റ് ബുക്ക് ചെയ്യാം.
ആദ്യ റൗണ്ട് ബുക്കിംഗിന് ശേഷവും നറുക്കെടുപ്പില്ലാതെ ടിക്കറ്റ് വാങ്ങാൻ ഫിഫ അനുമതി നൽകി. ഇന്ത്യ, ഇംഗ്ലണ്ട്, ഫ്രാൻസ്, കാനഡ, സ്പെയിൻ, യുഎസ്എ, ജർമ്മനി, യുഎഇ, സൗദി അറേബ്യ, ആതിഥേയരായ ഖത്തർ എന്നിവയാണ് ഏറ്റവും കൂടുതൽ ടിക്കറ്റ് വാങ്ങുന്ന രാജ്യങ്ങൾ.