Wednesday, January 22, 2025
LATEST NEWSTECHNOLOGY

ടിക് ടോക്കിനെ നേരിടാന്‍ റീല്‍സില്‍ പുതിയ മാറ്റങ്ങളുമായി മെറ്റ

2020 ലാണ് ഇൻസ്റ്റാഗ്രാം ടിക് ടോക്കിനെ നേരിടാൻ, ഇൻസ്റ്റാഗ്രാം റീൽസ് എന്ന വീഡിയോ പ്ലാറ്റ്ഫോം അവതരിപ്പിച്ചത്. യുഎസിൽ 2021 സെപ്റ്റംബറിൽ ഫെയ്സ്ബുക്കിലും റീൽസ് അവതരിപ്പിച്ചു.

ടിക് ടോക്ക് ഇപ്പോഴും ആഗോളതലത്തിൽ ഈ രംഗത്ത് മുൻപന്തിയിലാണ്. ടിക് ടോക് നിരോധിച്ചതിനാൽ ഇന്ത്യയിൽ മാത്രമാണ് റീൽസ് ആധിപത്യം പുലർത്തുന്നത്.

ഇപ്പോൾ, ടിക് ടോക്കിനെ നേരിടാൻ റീലുകളിൽ ചില പ്രധാന മാറ്റങ്ങൾ അവതരിപ്പിക്കാൻ മെറ്റാ പദ്ധതിയിടുന്നതായി റിപ്പോർട്ടുകളുണ്ട്. കൂടുതല്‍ ഫീച്ചറുകളും അല്‍ഗൊരിതത്തിലുള്ള മാറ്റങ്ങളും ഇതിന്റെ ഭാഗമായി ഉണ്ടാകും.