മൂന്ന് ദിവസത്തേക്ക് ഒമാനിൽ മഴയ്ക്ക് സാധ്യത
മസ്‌കത്ത്: ബുധനാഴ്ച മുതൽ മൂന്ന് ദിവസത്തേക്ക് ഒമാനിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വടക്കന്‍ ബാത്തിന, തെക്കന്‍ ബാത്തിന, ദാഖിലിയ, ദാഹിറ, വടക്കന്‍ ശര്‍ഖിയ, തെക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റുകളില്‍ മഴ പ്രതീക്ഷിക്കുന്നതായി അധികൃതര്‍ പറഞ്ഞു. മസ്കറ്റ്, മുസന്ദം ഗവർണറേറ്റുകളിലും നേരിയ മഴയ്ക്ക് സാധ്യതയുണ്ട്.