Tuesday, December 17, 2024
GULFLATEST NEWS

സൈബറിടത്തിലും വലവീശി കള്ളന്മാർ; ജാഗ്രത വേണമെന്ന് സൈബർ സുരക്ഷാ കൗൺസിൽ

അബുദാബി: ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് യുഎഇ സൈബർ സുരക്ഷാ കൗൺസിൽ ആവശ്യപ്പെട്ടു. ഡിജിറ്റൽ അവബോധം ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി ആരംഭിച്ച സൈബർ പൾസ് പ്രോജക്റ്റ് വിശദീകരിച്ച കൗൺസിൽ, ഡിജിറ്റൽ യുഗത്തിൽ സൈബർ തട്ടിപ്പുകൾ വർദ്ധിച്ചിട്ടുണ്ടെന്നും ഇലക്ട്രോണിക് ഇടപാടുകൾ ജാഗ്രതയോടെ നടത്തണമെന്നും ഓർമിപ്പിച്ചു. ഓരോ വ്യക്തിയുടെയും ബലഹീനത മുൻകൂട്ടി മനസ്സിലാക്കുന്ന സൈബർ ക്രിമിനലുകൾ ഇവ പ്രയോഗിക്കും.

തട്ടിപ്പുകാരുടെയും ക്രിമിനലുകളുടെയും സാന്നിദ്ധ്യം ഓൺലൈനിൽ ഉണ്ടാകുമെന്ന് അറിഞ്ഞുകൊണ്ട് ഇടപാടുകൾ നടത്തണം. അതിനാൽ, അജ്ഞാത സന്ദേശങ്ങളോ അവയുമായുള്ള ലിങ്കുകളോ അറ്റാച്ച്മെന്‍റുകളോ തുറക്കാൻ പാടില്ലെന്ന് അബുദാബി ഡിജിറ്റൽ അതോറിറ്റിയും വ്യക്തമാക്കിയിട്ടുണ്ട്.