Thursday, May 2, 2024
LATEST NEWSSPORTS

മുൻ പോർച്ചുഗൽ, മാഞ്ചസ്റ്റർ യുണൈറ്റഡ് വിംഗർ നാനി ഇനി ഓസ്ട്രേലിയയിൽ

Spread the love

മുൻ പോർച്ചുഗൽ, മാഞ്ചസ്റ്റർ യുണൈറ്റഡ് വിംഗർ ലൂയിസ് നാനി ഇനി ഓസ്ട്രേലിയയിൽ കളിക്കും. ഓസ്ട്രേലിയൻ ടീമായ മെൽബൺ വിക്ടറിയാണ് നാനിയെ സ്വന്തമാക്കിയത്. ഇറ്റാലിയൻ ക്ലബ് വെനിസിയയിൽ ആയിരുന്നു നാനി അവസാന സീസണിൽ കളിച്ചിരുന്നത്.

Thank you for reading this post, don't forget to subscribe!

2015 ൽ യുണൈറ്റഡ് വിട്ടതിന് ശേഷം അമേരിക്ക, സ്പെയിൻ, തുർക്കി എന്നീ രാജ്യങ്ങളിൽ നാനി കളിച്ചിട്ടുണ്ട്. രണ്ട് വർഷത്തെ കരാറിലാണ് 35 കാരനായ താരം ഓസ്ട്രേലിയയിലേക്ക് വരുന്നത്.

പോർച്ചുഗലിനായി 112 തവണ നാനി കളിച്ചിട്ടുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം നാല് തവണ നാനി പ്രീമിയർ ലീഗ് കിരീടം നേടിയിട്ടുണ്ട്. 2012 ൽ അലസ്സാൻഡ്രോ ഡെൽ പിയറോയ്ക്ക് ശേഷം ഓസ്ട്രേലിയൻ ഫുട്ബോളിലെ ഏറ്റവും വലിയ സൈനിംഗ് ആയിരിക്കും ഇത്.