Wednesday, November 12, 2025
LATEST NEWSSPORTS

ബ്ലാസ്റ്റേഴ്സും ഇന്ത്യൻ ടീമും തമ്മിൽ ഇക്കുറി കൊമ്പുകോർക്കില്ല

ന്യൂഡൽഹി: ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമും കേരള ബ്ലാസ്റ്റേഴ്സും തമ്മിലുള്ള സൗഹൃദ മത്സരം ഇത്തവണ നടക്കില്ല. പ്രശസ്ത മാധ്യമപ്രവർത്തകൻ മാർക്കസ് മെർഹുലാവോയാണ് വാർത്ത ട്വീറ്റ് ചെയ്തത്.

ഇന്ത്യൻ ദേശീയ ടീമിന്‍റെ ക്യാമ്പ് ഈ മാസം കേരളത്തിൽ നടത്താൻ ആഗ്രഹമുണ്ടെന്ന് പരിശീലകൻ ഇഗോർ സ്റ്റാമ്മിച്ച് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന്‍റെ ഭാഗമായി ഇരുടീമുകളും തമ്മിൽ സൗഹൃദ മത്സരം നടത്താൻ പദ്ധതിയിട്ടിരുന്നു. എന്നാൽ, സമയക്കുറവ് കാരണം മത്സരം നടക്കില്ലെന്നാണ് സൂചന.

ദേശീയ ടീമിന്‍റെ മുഖ്യ പരിശീലകനായി സ്റ്റാമ്മിച്ച് തുടരുമോ എന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. ഈ മാസം 18ന് ചേരുന്ന എഐഎഫ്എഫ് എക്സിക്യൂട്ടീവ് കമ്മിറ്റി ഇക്കാര്യത്തിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. സ്റ്റാമ്മിച്ചിന്റെ കരാർ പുതുക്കിയാലും അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങൾക്കായി ഇന്ത്യക്ക് വിയറ്റ്നാമിലേക്ക് പറക്കേണ്ടി വരും.