Thursday, November 21, 2024
HEALTHLATEST NEWS

‘പുതിയ കോവിഡ് വകഭേദങ്ങൾ ഇനിയും ഉണ്ടായേക്കാം’

ദി ഹേയ്​ഗ്: കോവിഡിന്‍റെ പുതിയ വകഭേദങ്ങൾ ഇനിയും ഉണ്ടായേക്കാമെന്ന് ഇഎംഎ (യൂറോപ്യൻ മെഡിസിൻസ് ഏജൻസി) മുന്നറിയിപ്പ് നൽകി. കോവിഡ് വകഭേദങ്ങൾക്ക് വ്യതിയാനം സംഭവിക്കുന്നത് അതിവേഗം തുടരുകയാണെന്നും ഇ.എം.എ പറഞ്ഞു.

കണക്കുകൾ പ്രകാരം, ഒമൈക്രോൺ ബിഎ.5 വകഭേദം യൂറോപ്പിൽ വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. പുതിയ തരംഗത്തിന്‍റെ സാഹചര്യവും സ്വഭാവവും നിരീക്ഷിച്ചു വരികയാണ്. ഇതനുസരിച്ച്, പുതിയ തരംഗങ്ങളെ നേരിടാൻ തയ്യാറാകാണമെന്ന് ഇഎംഎ അംഗമായ മാർകോ കാവൽറി പറഞ്ഞു. എന്നാൽ പുതിയ വകഭേദങ്ങളും തരംഗങ്ങളും പ്രവചിക്കാൻ പ്രയാസമാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ മറ്റേതൊരു വകഭേദത്തേക്കാളും വേഗത്തിൽ ഒമൈക്രോൺ ബിഎ 2.75 വ്യാപിക്കുന്നുണ്ടെന്നും ഇഎംഎ ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യയിൽ പടരുന്ന ഈ വകഭേദം അതീവ ജാഗ്രതയോടെ നിരീക്ഷിക്കേണ്ടതുണ്ടെന്നും ഇഎംഎ അറിയിച്ചു.