Sunday, December 22, 2024
LATEST NEWSSPORTS

രണ്ടാം ടി20; ദക്ഷിണാഫ്രിക്കയ്ക്ക്  ജയിക്കാന്‍ വേണ്ടത് 149 റണ്‍സ്  

കട്ടക്ക്: ഇന്ത്യൻ ബാറ്റിംഗ് നിരയെ ഇടം വലം തിരിയാൻ അനുവദിക്കാതെ ദക്ഷിണാഫ്രിക്കൻ ബോളർമാർ. രണ്ടാം ടി20യിൽ ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാൻ വേണ്ടത് 149 റൺസ്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 148 റൺസെടുത്തു. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു.

തുടക്കത്തിൽ തന്നെ ഇന്ത്യക്ക് തിരിച്ചടി നേരിട്ടു. ആദ്യ ഓവറിലെ അഞ്ചാം പന്തിൽ തന്നെ ഓപ്പണർ ഋതുരാജ് ഗെയ്ക്വാദിനെ നഷ്ടമായി. ഇഷാൻ കിഷനും ശ്രേയസ് അയ്യരും ചേർന്ന് രണ്ടാം വിക്കറ്റിൽ അൽപ്പനേരം പിടിച്ചു നിന്നു. ഇഷാൻ മടങ്ങിയതിന് ശേഷം വിക്കറ്റുകൾ അതിവേഗം വീണു. 

ഇഷാൻ 21 പന്തിൽ മൂന്ന് സിക്സും രണ്ട് ഫോറും സഹിതം 34 റൺസ് നേടി. ശ്രേയസ് അയ്യർ 35 പന്തിൽ നിന്ന് രണ്ട് സിക്സും ഒരു ഫോറും സഹിതം 40 റൺസ് നേടി.