Thursday, February 12, 2026
LATEST NEWS

വിശ്രമിച്ച് സ്വർണവില; രണ്ട് ദിവസംകൊണ്ട് കുറഞ്ഞത് 1000 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ മാറ്റമില്ല. തുടർച്ചയായ രണ്ട് ദിവസമായി സ്വർണ വില ഇടിഞ്ഞിരുന്നു. ഇന്നലെ ഒരു പവൻ സ്വർണത്തിന്‍റെ വില 600 രൂപ കുറഞ്ഞിരുന്നു. ഒരു പവൻ സ്വർണ്ണത്തിന്‍റെ ഇന്നത്തെ വില 37,480 രൂപയാണ്. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ 1,000 രൂപയുടെ നഷ്ടമുണ്ടായി.

ഒരു ഗ്രാമിന് 22 കാരറ്റ് സ്വർണത്തിന്‍റെ വില ഇന്നലെ 75 രൂപ കുറഞ്ഞിരുന്നു. ഗ്രാമിന് 22 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില 4,685 രൂപയാണ്.  18 കാരറ്റ് സ്വർണത്തിന്‍റെ വിലയും മാറ്റമില്ലാതെ തുടരുകയാണ്. ഇന്നലെ പവൻ 60 രൂപ കുറവായിരുന്നു. 18 ഗ്രാം സ്വർണത്തിന്‍റെ ഇന്നത്തെ വിപണി വില 3,870 രൂപയാണ്. 

സംസ്ഥാനത്ത് വെള്ളി വിലയിലും മാറ്റമില്ല. സാധാരണ വെള്ളിയുടെ വില 63 രൂപയാണ്. ഹാൾമാർക്ക് ചെയ്ത വെള്ളിയുടെ വില ഇപ്പോഴും ഗ്രാമിന് 100 രൂപയിലാണ്.