അദാനിക്ക് ഭൂരിപക്ഷം വായ്പയും നൽകിയത് പൊതുമേഖല ബാങ്കുകൾ
ന്യൂഡൽഹി: ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള അദാനി ഗ്രൂപ്പ് കടക്കെണിയിലാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് ഇക്കാര്യത്തിൽ വിശദീകരണവുമായി അദാനി ഗ്രൂപ്പ് രംഗത്തെത്തിയത്. 15 പേജുള്ള ക്രെഡിറ്റ് സൈറ്റുകളുടെ റിപ്പോർട്ടിനോട് അദാനി ഗ്രൂപ്പ് പ്രതികരിച്ചു.
അദാനി ഗ്രൂപ്പ് വികസനത്തിന് ഊന്നൽ നൽകി മുന്നോട്ട് പോകുകയാണെന്ന് കമ്പനി അറിയിച്ചു. 2022 മാർച്ചിൽ അദാനിയുടെ കടം 1.81 ലക്ഷം കോടി രൂപയായിരുന്നു. നിലവിൽ ഇത് 1.61 ലക്ഷം കോടി രൂപയാണെന്നാണ് അദാനി ഗ്രൂപ്പിന്‍റെ കണക്ക്. 2015-16ൽ 55 ശതമാനം വായ്പകളും പൊതുമേഖലാ ബാങ്കുകളിൽ നിന്നായിരുന്നു. 2021-22 ൽ 21 ശതമാനം വായ്പകളും പൊതുമേഖലാ ബാങ്കുകളിൽ നിന്നാണ് എടുത്തത്.
2016 സാമ്പത്തിക വർഷത്തിൽ സ്വകാര്യ ബാങ്കുകളിൽ നിന്നുള്ള വായ്പ 31 ശതമാനമായിരുന്നു. ഇത് 11 ശതമാനമായി കുറഞ്ഞു. ബോണ്ടുകളിലൂടെ സമാഹരിക്കുന്ന പണത്തിന്‍റെ അളവ് 14 ശതമാനത്തിൽ നിന്ന് 50 ശതമാനമായി ഉയർന്നു.