Saturday, December 21, 2024
LATEST NEWSPOSITIVE STORIES

ലോട്ടറി മാറിയെടുത്തു, കിട്ടിയത് ഒന്നാം സമ്മാനം; 70 കാരിയെ ഭാഗ്യം തുണച്ച കഥ

അവിചാരിതമായി ജീവിതത്തിൽ ഭാഗ്യം തുണക്കുമ്പോൾ നമുക്കുണ്ടാകുന്ന സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ല. മേരിലാൻഡിൽ നിന്നുള്ള 70 കാരിയെ ഭാഗ്യം കടാക്ഷിച്ച കഥയറിഞ്ഞാൽ ആരും അത്ഭുതപ്പെടും.

പലപ്പോഴായി ലോട്ടറിയെടുത്തതിലൂടെ ചെറിയ തുകകൾ സമ്മാനമായി ലഭിച്ച ഇവർ പിന്നീട് ലോട്ടറി ടിക്കറ്റ് എടുക്കുന്നത് ഒരു ശീലമാക്കി മാറ്റുകയായിരുന്നു. പതിവ് പോലെ ലോട്ടറിയെടുക്കാനായി അവർ ലോവാറിലെ ഷോപ്പേഴ്‌സ് സ്റ്റോറിലെത്തി.

മൾട്ടി മാച്ചിംഗ് ഡ്രോയിംഗ് ടിക്കറ്റ് വാങ്ങാനെത്തിയ താൻ ബോണസ് മാച്ച് 5 ടിക്കറ്റാണ് എടുത്തിരിക്കുന്നതെന്ന് ഡ്രോയിംഗിന് ശേഷം ടിക്കറ്റ് പരിശോധിക്കുമ്പോഴാണ് അവർ തിരിച്ചറിയുന്നത്.

ഒടുവിൽ ഫലപ്രഖ്യാപനമെത്തി,ഒന്നാം സമ്മാനവും അവർക്ക് തന്നെ 50000 ഡോളർ അതായത് 39.71 ലക്ഷം രൂപയാണ് അവർക്ക് ലഭിച്ചത്. ഭാഗ്യം അബദ്ധത്തിലെടുത്ത ലോട്ടറി ടിക്കറ്റിന്റെ രൂപത്തിലെത്തിയതിന്റെ സന്തോഷത്തിലാണവർ.