Sunday, January 5, 2025
LATEST NEWSSPORTS

കഴിഞ്ഞ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിനിടെ ഉണ്ടായ സംഭവം; കമ്മിറ്റി സിന്ധുവിനോട് ക്ഷമ ചോദിച്ചു

കഴിഞ്ഞ വർഷം ഏപ്രിലിൽ നടന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിനിടെയായിരുന്നു സംഭവം. ജപ്പാന്‍റെ അക്കാനെ യമാഗുച്ചിയുമായുള്ള സെമി ഫൈനൽ മത്സരത്തിനിടെ റഫറിയുടെ തീരുമാനത്തെത്തുടർന്ന് സിന്ധു കണ്ണീരോടെയാണ് കളം വിട്ടത്. ആദ്യ ഗെയിം ജയിച്ച സിന്ധു രണ്ടാം ഗെയിമിൽ 14-11ന് മുന്നിലെത്തിയപ്പോൾ തീരുമാനം സിന്ധുവിന് പ്രതികൂലമായിരുന്നു. രണ്ട് ഗെയിമുകളും തോറ്റ ഇന്ത്യൻ താരം ടൂർണമെന്‍റിൽ വെങ്കലവുമായി മടങ്ങി (21-13, 19-21, 16-21).

“റഫറിയുടെ ഭാഗത്തുനിന്നുണ്ടായ മാനുഷികമായ പിഴവായിരുന്നു അത്. ഇനി അത് തിരുത്താൻ കഴിയില്ല. എന്നാൽ അത്തരം കാര്യങ്ങൾ ആവർത്തിക്കാതിരിക്കാൻ ഞങ്ങൾ ശ്രദ്ധിക്കും,” ഏഷ്യൻ ബാഡ്മിന്‍റൺ ടെക്നിക്കൽ കമ്മിറ്റി ചെയർമാൻ ചി ഷെൻചെൻ സിന്ധുവിന് അയച്ച സന്ദേശത്തിൽ പറഞ്ഞു.