Saturday, December 21, 2024
HEALTHLATEST NEWS

പരിശോധനാ റിപ്പോർട്ടില്ലാതെ പേവിഷ വാക്സീൻ വാങ്ങിയത് സർക്കാർ അറിഞ്ഞുകൊണ്ട്; രേഖകൾ പുറത്ത്

സംസ്ഥാനത്ത് കേന്ദ്ര മരുന്നു ലാബിന്റെ (സിഡിഎൽ) പരിശോധനാ റിപ്പോർട്ട് ഇല്ലാതെ പേവിഷ വാക്സീൻ എത്തിച്ചത് ആരോഗ്യമന്ത്രിയുടെയും സർക്കാരിന്റെയും അറിവോടെ. ജൂലൈ 15ന്, വാക്സീൻ എത്തിക്കുന്നതിനു മുമ്പായി ആരോഗ്യമന്ത്രി വീണാ ജോർജിന്റെ ചേംബറിൽ കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ (കെഎംഎസ്‌സിഎൽ) അധികൃതർ യോഗം ചേർന്ന് ഇക്കാര്യം ചർച്ച ചെയ്തിരുന്നു.

സിഡിഎൽ റിപ്പോർട്ട് ഇല്ലാതെ വാക്സീൻ എത്തിക്കേണ്ടി വരുമെന്നു ജൂലൈ 12നു സർക്കാരിനെ ധരിപ്പിച്ചിരുന്നുവെന്നാണ് റിപ്പോർട്ട്. നിലവാര പരിശോധനയില്ലാതെ വാക്സീൻ എത്തിച്ചിട്ടില്ല എന്ന് മന്ത്രിയും ആരോഗ്യവകുപ്പും നിയമസഭയിൽ ഉൾപ്പെടെ അവകാശപ്പെട്ടതിനു വിരുദ്ധമാണ് പുറത്ത് വരുന്ന രേഖകൾ.