നാലാം ഡോസ് കോവിഡ് വാക്സിൻ നല്കാൻ തയ്യാറെടുത്ത് കുവൈത്ത്
കുവൈത്ത്: കൊറോണ വൈറസിനെതിരായ പോരാട്ടത്തിൻറെ ഭാഗമായി കോവിഡ് വാക്സിൻറെ നാലാം ഡോസ് നൽകാനുള്ള തയ്യാറെടുപ്പിലാണ് കുവൈത്ത് ആരോഗ്യ മന്ത്രാലയം. പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന് ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ സൂചിപ്പിച്ചു. വിട്ടുമാറാത്ത രോഗങ്ങളുള്ളവർ, പ്രായമായവർ, മൂന്നാം ഡോസ് സ്വീകരിച്ച് ഒരു നിശ്ചിത കാലയളവ് പൂർത്തിയാക്കിയവർ എന്നിവർക്ക് നാലാം ഡോസ് ആദ്യം ലഭിക്കും. നിബന്ധനകളോടെയും നിയന്ത്രണങ്ങളോടെയും നാലാം ഡോസ് ലഭ്യമാക്കും. വൈറസ് അണുബാധയുടെ സാഹചര്യത്തിൽ ഗുരുതരമായ സങ്കീർണതകൾ ഒഴിവാക്കാൻ ബൂസ്റ്റർ ഡോസുകൾ സ്വീകരിക്കേണ്ടതിൻറെ പ്രാധാന്യത്തെക്കുറിച്ചും വാക്സിനേഷൻ വ്യക്തിക്കും സമൂഹത്തിനും നൽകുന്ന സംരക്ഷണത്തെക്കുറിച്ചും വൃത്തങ്ങൾ സംസാരിച്ചു.