Tuesday, January 21, 2025
LATEST NEWS

2023 ഓടെ ആദ്യ കപ്പല്‍ വിഴിഞ്ഞത്തെത്തുമെന്ന് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍

2023 ലെ ഓണത്തോടനുബന്ധിച്ച് വിഴിഞ്ഞം തുറുമുഖം ആദ്യ ഘട്ടം കമ്മിഷൻ ചെയ്യും. ആദ്യ കപ്പൽ മാർച്ചിൽ വിഴിഞ്ഞത്ത് എത്തുമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. പുനരധിവാസ പ്രശ്നം പരിഹരിക്കും. പണികൾക്ക് പാറയുടെ ലഭ്യത ഉറപ്പാക്കും. കൂടുതൽ നിക്ഷേപം നടത്തുമെന്ന് അദാനി കമ്പനി അറിയിച്ചു.

അദാനി പോർട്ട്സ് സിഇഒ കരണ്‍ അദാനി മുഖ്യമന്ത്രിയുമായും മന്ത്രിയുമായും നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം ആയത്. കരൺ അദാനി വിഴിഞ്ഞത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായിട്ടാണ് ചർച്ച ചെയ്യാൻ തലസ്ഥാനം സന്ദർശിച്ചത്. രാവിലെ തിരുവനന്തപുരത്ത് എത്തിയ കരൺ അദാനി മുഖ്യമന്ത്രിയുമായി പ്രത്യേക കൂടിക്കാഴ്ച നടത്തി.

ശ്രീലങ്കൻ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ രൂപപ്പെട്ട കൊളംബോ തുറമുഖത്തെ പ്രതിസന്ധി തങ്ങൾക്ക് അനുകൂലമായി മാറണമെങ്കിൽ വിഴിഞ്ഞം എത്രയും വേഗം പൂർത്തിയാക്കണമെന്നാണ് സർക്കാരിന്റെ ആവശ്യം. പാറയുടെ ലഭ്യത ഉറപ്പാക്കുമെന്ന് സർക്കാർ പറഞ്ഞെങ്കിലും, അദാനി പോർട്ട്സ് ഇതിനകം തന്നെ ഒരു വർഷത്തേക്ക് കടൽഭിത്തിക്കായി കല്ലുകള്‍ സംഭരിച്ചു കഴിഞ്ഞതായി വ്യക്തമാക്കി.