Tuesday, December 17, 2024
GULFLATEST NEWS

ഹജ്ജ് കർമ്മങ്ങൾക്ക് പരിസമാപ്തി ; അവസാന വിമാനം ഇന്ത്യയിലേക്ക് തിരിച്ചു

റിയാദ്: സൗദി അറേബ്യയുടെ ദേശീയ വിമാനമായ സൗദിയ ഞായറാഴ്ച ഹാജിമാരുമായി അഹമ്മദാബാദിലേക്ക് തിരികെ പറന്നതോടെ, ഈ വർഷത്തെ ഹജ്ജുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് പരിസമാപ്തിയായി. ഈവര്‍ഷം ഹജ്ജിനെത്തിയ വിദേശ ഹാജിമാരുമായുള്ള അവസാന വിമാനമാണ് ഇന്ത്യയിലേക്ക് തിരിച്ചത്.

347 തീർത്ഥാടകരുമായി മദീനയിലെ പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് സൗദിയയുടെ എസ്വി 5712 വിമാനം സൗദിയ എയർലൈൻസ് ചീഫ് ഹജ്ജ് ഉംറ ഓഫീസർ അമർ അൽ ഖുഷൈലാണ് ഫ്ലാഗ് ഓഫ് ചെയ്തത്. ജൂൺ ആറിനാണ് തീർത്ഥാടകരുടെ രാജ്യത്തേക്കുള്ള വരവ് ആരംഭിച്ചത്.