Thursday, May 2, 2024
LATEST NEWSTECHNOLOGY

രാജ്യത്ത് ഇലക്ട്രിക് ഹൈവേകള്‍ വരുന്നു

Spread the love

ന്യൂഡല്‍ഹി: രാജ്യത്ത് ഇലക്ട്രിക് ഹൈവേകൾ വികസിപ്പിക്കാൻ പദ്ധതിയുമായി സർക്കാർ. സൗരോർജത്തിൽ പ്രവർത്തിക്കുന്ന ഇലക്ട്രിക് ഹൈവേകളാണ് ഉടൻ വരുക. ട്രക്കുകളും ബസുകളും ഉൾപ്പെടെ വലിയ വാഹനങ്ങൾ ചാർജ് ചെയ്യാനുള്ള സൗകര്യവും ഉണ്ടാകും. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയാണ് ഇക്കാര്യം അറിയിച്ചത്.
ഇൻഡോ-അമേരിക്കൻ ചേംബർ ഓഫ് കൊമേഴ്സ് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഗഡ്കരി. രാജ്യത്തെ പൊതുഗതാഗത സംവിധാനം പൂർണമായും വൈദ്യുതീകരിക്കണമെന്നാണ് സർക്കാർ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം ആവർത്തിച്ചു. സൂര്യപ്രകാശത്തിൽ നിന്നും കാറ്റിൽ നിന്നും ഉൽപാദിപ്പിക്കുന്ന വൈദ്യുതി ഗതാഗത മേഖലയിൽ പരമാവധി ഉപയോഗിക്കുന്നത് സർക്കാർ പ്രോത്സാഹിപ്പിക്കുകയാണെന്നും ഗഡ്കരി പറഞ്ഞു. വൈദ്യുത ദേശീയ പാതകൾ വികസിപ്പിക്കാനുള്ള പദ്ധതികൾ പരിഗണനയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സൗരോർജത്തിൽ പ്രവർത്തിക്കുന്ന ടോൾ പ്ലാസകളും സർക്കാർ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്ന് ഗഡ്കരി പറഞ്ഞു.

Thank you for reading this post, don't forget to subscribe!