Tuesday, January 7, 2025
LATEST NEWSTECHNOLOGY

പബ്​​ജിയെ വെല്ലും ‘ദ ഡിവിഷൻ’; മൊബൈൽ ഗെയിമുമായി യുബിസോഫ്​റ്റ്​

‘ദ ഡിവിഷൻ’ എന്ന യുബിസോഫ്​റ്റി​ന്റെ ലോകപ്രശസ്​ത ഗെയിമി​ന്റെ​ മൊബൈൽ വേർഷനുമെത്തുന്നു. പബ്​ജി, കോൾ ഓഫ്​ ഡ്യൂട്ടി തുടങ്ങിയ ഗെയിമുകൾ പോലെ ഓപ്പൺ വേൾഡ്​ ഗെയിമായെത്തുന്ന ഡിവിഷ​ന്റെ മൊബൈൽ വകഭേദത്തിന്റെ പേര്​ ‘ദ ഡിവിഷൻ റീസർജൻസ്​’ എന്നാണ്​. ആൻഡ്രോയ്​ഡ്​-ഐ.ഒ.എസ്​ പ്ലാറ്റ്​ഫോമുകളിൽ ഗെയിം സൗജന്യമായി തന്നെ കളിക്കാൻ സാധിക്കും. റീസർജൻസി​ന്റെ അപകടകരമായ ലോകം കാണിക്കുന്ന ഒരു കിടിലൻ ട്രെയിലറിനൊപ്പമാണ് ‘ദ ഡിവിഷൻ റീസർജൻസി’​ന്റെ ഔദ്യോഗിക പ്രഖ്യാപനം യുബിസോഫ്​റ്റ്​ നടത്തിയത്. ഗെയിമി​ന്റെ റിലീസിങ്​ ഡേറ്റ്​ പുറത്തുവിട്ടിട്ടില്ല. ഈ വർഷത്തിനുള്ളിൽ തന്നെ എത്തിയേക്കുമെന്നാണ്​ സൂചന.