Thursday, November 21, 2024
LATEST NEWSTECHNOLOGY

നോട്ടീസ് നല്‍കാതെ കേന്ദ്ര സര്‍ക്കാരിന് ട്വിറ്റര്‍ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യാനാകില്ല

ബെംഗളൂരു: ഉപയോക്താക്കൾക്കും ട്വിറ്ററിനും നോട്ടീസ് നൽകാതെ ട്വിറ്റർ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യാൻ സർക്കാരിന് കഴിയില്ലെന്ന് ട്വിറ്റർ കോടതിയെ അറിയിച്ചു. 2021ൽ 39 അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യാൻ ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവിനെതിരെ ട്വിറ്റർ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി.

നിരുപദ്രവകരമായ സന്ദേശങ്ങൾ തടയാൻ സർക്കാർ ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടുണ്ടെന്നും ട്വിറ്ററിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അരവിന്ദ് ദാതാര്‍ കോടതിയെ അറിയിച്ചു. ട്വീറ്റുകൾ തടയാൻ സർക്കാർ ഉത്തരവുകള്‍ പുറപ്പെടുവിക്കുമ്പോള്‍ അവ എങ്ങനെയാണ് ഉപദ്രവകാരമാകുന്നതെന്ന് വ്യക്തമാക്കണമെന്നും അഭിഭാഷകന്‍ പറഞ്ഞു.

അക്കൗണ്ട് ബ്ലോക്ക് ചെയ്യാനുള്ള നീക്കത്തിന് പിന്നിലെ കാരണങ്ങൾ സംബന്ധിച്ച് അക്കൗണ്ട് ഉടമകൾക്കും ട്വിറ്ററിനും നോട്ടീസ് അയയ്ക്കണം.