Friday, January 17, 2025
LATEST NEWSSPORTS

ഐ എസ് എല്ലിന്റെ വരവ് ഇന്ത്യയിൽ ഫുട്ബോൾ കൂടുതൽ ജനങ്ങളിലേക്ക് എത്തിച്ചെന്ന് വി പി സുഹൈർ

ഐഎസ്എല്ലിന്‍റെ വരവ് ഇന്ത്യയിലെ ഫുട്ബോളിന് വലിയ പ്രോത്സാഹനമായി മാറിയെന്ന് മലയാളി ഫുട്ബോൾ താരം വി പി സുഹൈർ. ഐഎസ്എല്ലിന്‍റെ വരവോടെ ഇന്ത്യയിൽ ഫുട്ബോൾ കൂടുതൽ ആളുകളിലേക്ക് എത്തിയെന്നും താരം കൂട്ടിച്ചേർത്തു. കൂടുതൽ ആളുകൾ ടിവിയിൽ മത്സരം കാണാൻ തുടങ്ങി. ഐഎസ്എൽ വന്നതിന് ശേഷമാണ് കൂടുതൽ ആളുകൾ ഫുട്ബോൾ ഇഷ്ടപ്പെടാൻ തുടങ്ങിയതെന്നും സുഹൈർ പറയുന്നു.

ഐഎസ്എൽ നിലവിൽ വന്നതിനുശേഷം ഫുട്ബോൾ മൈതാനത്തെ സൗകര്യങ്ങൾ വളരെയധികം മെച്ചപ്പെട്ടതായി നോർത്ത് ഈസ്റ്റ് താരം പറഞ്ഞു. ഐഎസ്എൽ കാരണമാണ് ആളുകൾ തന്നെ തിരിച്ചറിയാൻ തുടങ്ങിയത്. ഇത്തവണ ഇന്ത്യയും ഏഷ്യൻ കപ്പിന് യോഗ്യത നേടി. ഐഎസ്എല്ലിനും ഇതിൽ വലിയ പങ്കുണ്ട്. അടുത്തിടെ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ച വിപി സുഹൈർ ഇപ്പോൾ പുതിയ സീസണിനായി തയ്യാറെടുക്കുകയാണ്.