Thursday, January 23, 2025
GULFLATEST NEWSTECHNOLOGY

‘തവക്കൽന’ ആപ്പിന് ഐക്യരാഷ്ട്ര സഭയുടെ അംഗീകാരം

റിയാദ്: കോവിഡ്-19 പ്രതിരോധ രംഗത്ത് മികച്ച സംഭാവനകൾ നൽകിയതിന് സൗദി അറേബ്യയുടെ ‘തവക്കൽന’ ആപ്പിന് ഐക്യരാഷ്ട്രസഭയുടെ അംഗീകാരം. വിശിഷ്ട വ്യക്തികളെ ആദരിക്കുന്നതിനായി ഐക്യരാഷ്ട്രസഭയുടെ വാർഷിക ഫോറത്തിൽ നടന്ന ചടങ്ങിലാണ് അംഗീകാരം നൽകിയത്.

കർഫ്യൂ സമയത്ത് സർക്കാർ ജീവനക്കാർക്കും സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും വ്യക്തികൾക്കും പുറത്തിറങ്ങാൻ അനുവദിക്കുന്ന ഇലക്ട്രോണിക് സാധ്യതകൾ പ്രയോജനപ്പെടുത്തിയ ഒരു ആപ്ലിക്കേഷനായിരുന്നു തവക്കൽന. ഇത് കൊറോണ വൈറസിന്റെ വ്യാപനം പരിമിതപ്പെടുത്താൻ സഹായിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ. കരുതലോടെയുള്ള തിരിച്ചുവരവിന്റെ ഘട്ടത്തിൽ പ്രധാന സേവനങ്ങളും ആപ്ലിക്കേഷനിലൂടെ നടപ്പാക്കി.

സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള ഭരണ സാരഥികളുടെ മേൽനോട്ടവും നേതൃത്വത്തിന്റെ പിന്തുണയും ശാക്തീകരണവും മാർഗനിർദേശവുമാണ് നേട്ടത്തിന് പിന്നലെന്ന് സൗദി ഡാറ്റ ആൻഡ് എഐ അതോറിറ്റി (എസ്ഡിഎഐഎ) പ്രസിഡന്റ് ഡോ അബ്ദുല്ല ബിൻ ഷറഫ് അൽ ഗാമിദി പറഞ്ഞു.