Sunday, December 22, 2024
Novel

തൈരും ബീഫും: ഭാഗം 44

നോവൽ: ഇസ സാം

ഞാൻ കിച്ചുവിനെ വിളിച്ചു……അവൻ താഴെ കാറിനടുത്തു വരാൻ പറഞ്ഞു…….അച്ചായനും എന്നോടൊപ്പം വന്നു……. അച്ചായൻ മുൻപിലായി ആണ് നടന്നത്……നടത്തത്തിനു വേഗത കുറവാണ്…….എങ്കിലും ഞാനും മെല്ലെ നടന്നു…….ഇനി ഒരിക്കലും ജീവിതത്തിൽ കാണാൻ ഇടയില്ലാത്ത ഒരാളെ മതി വരുവോളം കാണാല്ലോ…… കിച്ചുവും അച്ചായനും ആദ്യമായി കാണുകയായിരുന്നു…..അവർ പരസ്പര കൈകൊടുക്കുമ്പോ പറഞ്ഞത്…… “നമ്മൾ ആദ്യമായി ആണ് അല്ലെ കാണുന്നേ……?” അച്ചായനാണ്….. “ഇല്ല ഞാൻ ചേട്ടനെ കണ്ടിട്ടുണ്ട്…..ഞാൻ സാൻട്ര ചേച്ചിയെയും മോളെയും കാണാൻ വന്നിരുന്നു….കുറച്ചു വര്ഷം മുന്നേ……….”

അത് എനിക്ക് ഒരു പുതിയ അറിവായിരുന്നു….അവൻ എന്നോട് അത് പറഞ്ഞില്ലല്ലോ…. അച്ചായൻ മുന്നിൽ കാറിൽ പോയി……ഞങ്ങൾ പുറകെയും……..എനിക്ക് വല്ലാത്ത ഭയം ഉണ്ടായിരുന്നു…….സാൻട്ര എങ്ങനെ പ്രതികരിക്കും എന്ന്…….. “നീ എൻ്റെ മോളെ കണ്ടിട്ടുണ്ടോ കിച്ചു…? നീ എന്നോട് അത് പറഞ്ഞില്ലല്ലോ?” അവൻ എന്നെ ഒന്ന് നോക്കി…പിന്നെ മുന്നോട്ടു നോക്കി ഡ്രൈവ് ചെയ്തു……..”ചേച്ചി കുറച്ചു നാൾ മുന്നേ വിളിച്ചു എന്നോട് അന്വേഷിച്ചില്ലേ…..അപ്പൊ എനിക്കും അവരെ കാണണം എന്ന് തോന്നി………പോയി……..” ഞാൻ അവനെ ആകാംഷയോടെ നോക്കി…….. “

എൻ്റെ മോൾ…..അവളോട്‌ സംസാരിച്ചോ….? എന്താ അവളുടെ പേര്……..?” അവൻ ദേഷ്യത്തിൽ എന്നെ നോക്കി…….. “അവിടെ സാൻട്രയുടെ മോൾ മാത്രമേ ഉണ്ടായിരുന്നുള്ളു……. ഈവ ……ഈവ തരകൻ………” ഞാൻ വേദനയോടെ പുറത്തേക്കു നോക്കിയിരുന്നു……..റബർ മരങ്ങൾ താണ്ടി കാർ മുന്നോട്ടു പോയിക്കൊണ്ടിരുന്നു….ഞാൻ എബിച്ചനോടൊപ്പം വന്ന പള്ളിയും കഴിഞ്ഞു…….കാർ സാൻട്രസ് കാസിലിനു മുന്നിലെത്തി……..അച്ചായന്റെ കാർ ഉള്ളിലേക്ക് പോയി…….പുറകെ ഞങ്ങളുടെയും…….വര്ഷങ്ങള്ക്കു മുന്നേ എല്ലാം ഉപേക്ഷിച്ചു പോകുമ്പോ….എത്രയും ദൂരെ എത്തണം എന്നെ ഉണ്ടായിരുന്നുള്ളു…

ഒരു നാൾ തിരിച്ചു വന്നു അവരെ കൂടെ കൂട്ടണം എന്ന് ഉണ്ടായിരുന്നു……..ഇങ്ങനെ വേദന തിന്നു ഭ്രാന്ത് പിടിച്ചു വിങ്ങുന്ന മനസ്സുമായി ഒരു തിരിച്ചു വരവ് ഉണ്ടാകും എന്ന് വിചാരിച്ചില്ല…..പക്ഷേ എനിക്ക് വരാതിരിക്കാൻ കഴിയുന്നില്ല……കാർ നിർത്തി….അച്ചായൻ ഇറങ്ങി….കിച്ചുവും……എൻ്റെ മനസ്സിൽ സാൻട്രയുടെ വാക്കുകളായിരുന്നു……. “ഇനിയൊരിക്കലും അച്ചായനെയും അവൻ്റെ മോളെയും അന്വേഷിച്ചു വന്നേക്കരുത് ” എന്ന്……. എന്നിട്ടും ഞാൻ വന്നിരിക്കുന്നു……ഞാൻ കണ്ണടച്ചു…….കിച്ചു വന്നു ഡോർ തുറന്നു…….ഞാൻ അവനെ നിസ്സഹായാതയോടെ നോക്കി…..മെല്ലെ പുറത്തേക്കു ഇറങ്ങി…..ചുറ്റും നോക്കി…….

ഒരു മാറ്റവും ഇല്ലാ……എല്ലാം അതുപോലെ…..ഒന്ന് പുതുക്കിയിരിക്കുന്നു….ആകെ മൊത്തം….. “എല്ലാം പഴയതു പോലെ തന്നെ………മാറ്റങ്ങൾ മനുഷ്യർക്കല്ലേ……..” അച്ചായനാണ്…… ഞാൻ സാൻട്രയുടെ ക്ലിനിക്കിലേക്കു നോക്കി…അത് പുതുക്കിയിരിക്കുന്നു…….പെട്ടന്ന് എന്റെ അടുത്തേക്ക് വരുന്ന ജോസഫ് അങ്കിളിനെ കണ്ടു…… “എബിച്ചാ……ഈ കൊച്………” എന്നെ നോക്കി ജോസഫ് അങ്കിൾ സംശയഭാവത്തിൽ അതിയായ ആശങ്കയോടെ ചോദിച്ചു…… “സാൻഡിയെ കാണാൻ വന്നതാ…….ഇപ്പൊ പോയ്‌ക്കൊള്ളും …..” എന്നെ നോക്കി അനിഷ്ടത്തോടെ അര്ഥഗര്ഭമായി മൂളി….. “വന്നോളൂ……..”

അച്ചായൻ അകത്തേക്ക് ഞങ്ങളെ ക്ഷണിച്ചു…… അച്ചായൻ സാൻട്രസ് കാസിലിലെ വീട്ടുകാരനായ കാഴ്ച ഞാൻ അത്ഭുതത്തോടും നഷ്ടബോധത്തോടും നോക്കി കണ്ടു…ഒപ്പം എന്റെ കണ്ണുകൾ ആ കുഞ്ഞി പെണ്ണിന് വേണ്ടി പരതി….വീടിനകം നിറച്ചും അവളുടെ ഫോട്ടോകൾ ആയിരുന്നു…അവൾ ജനിച്ചത് തൊട്ടു ഉള്ള ഓരോ നിമിഷവും…… ആ ഫോട്ടോകളിൽ ഞാൻ ഏറ്റവും ശ്രദ്ധിച്ചത് അച്ചായൻ്റെ കട്ടിലിനരുകിൽ ഇഴഞ്ഞു ചെന്ന് പിടിച്ചു നിൽക്കുന്ന കുഞ്ഞി പെണ്ണായിരുന്നു……..ഞാൻ സോഫയിൽ ഇരിക്കാതെ ആ ഫോട്ടോകൾ മുഴുവൻ നോക്കുകയായിരുന്നു……..

“അപ്പായീ ജോപ്പന് ബ്ലൂ കിലുക്ക് വാങ്ങിയോ…..?” കൊലുസിന്റെ കിലുക്കത്തോടൊപ്പം ഉള്ള ശബ്ദം……ഞാൻ പെട്ടന്ന് തിരിഞ്ഞു നോക്കി…….അച്ചായനരുകിൽ നിൽക്കുന്നു എൻ്റെ കുഞ്ഞിപ്പെണ്ണ്…..അവൾ ആരെയും നോക്കുന്നില്ല… അച്ചായനെ ചുറ്റി പിടിച്ചു കൊണ്ട് വീണ്ടും ചോദ്യം ആവർത്തിക്കുന്നു……..അച്ചായൻ അവളെ ചേർത്ത് പിടിക്കുന്നു……. “അപ്പായിക്ക് അറിയില്ല കിലുക്ക് വാങ്ങാൻ…..വൈകിട്ട് നമുക്ക് രണ്ടാൾക്കും പോയി വാങ്ങാം” ഞാൻ അവളെ എന്റെ നേത്രങ്ങളാൽ ആവോളം ഒപ്പി എടുത്തു……. ഒരു കുഞ്ഞു പാവാടയും ടോപ്പും ഇട്ടിരിക്കുന്നു…നീണ്ട മുടിയിഴകൾ…

നീളം തോളറ്റം വരെ വെട്ടി കുറച്ചിരുന്നു…..കണ്ണിൽ നിറച്ചും കുസൃതി……കാലിൽ നേർത്ത പാദസരം….. “മമ്മ എവിടെ….?” “ഹൂസ് മമ്മ….?” അവൾ കുറുമ്പോടെ ഒരു പുരികം പൊക്കി ചോദിക്കുന്നു……. “രണ്ടും എവിടെ….?” ഉള്ളിലേക്ക് നോക്കി അച്ചായൻ ചോദിക്കുന്നു…… “മൈ ‘മമ്മ…..കിച്ചണിൽ നല്ല വട ഉണ്ടാക്കുന്നു…..മം മം..” അവൾ വട രുചിക്കുന്ന ശബ്ദം ഉണ്ടാക്കുന്നത് കണ്ടപ്പോൾ ഞാൻ ചിരിച്ചു പോയി…… ” യുവർ മമ്മ മാത്തനെയും ജോപ്പനെയും ഡിസ്റ്റ്ബ്…..ചെയ്യുന്നു……. എന്നിട്ടു പറയുവാ ഞാനാ ഡിസ്റ്റബ് ചെയ്യുന്നേ എന്ന്….. ” ചുണ്ടു കൂർപ്പിച്ചു പരാതി പറയുന്ന കുഞ്ഞി പെണ്ണിനെ അച്ചായൻ ചിരിച്ചു കൊണ്ട് വാരി എടുത്തു …

“നല്ല വെയ്ഗ്റ്റാട്ടോ ഈവ്സ്……അപ്പായിക്ക് എടുക്കാൻമേലാ………” അപ്പോൾ അവൾ കുലുങ്ങി ചിരിക്കുന്നു…….. ചിരിച്ചപ്പോൾ അവളുടെ കവിളിൽ നുണക്കുഴി മിന്നി മറഞ്ഞു…എനിക്കവളെ വാരി എടുത്തു ഉമ്മ വെക്കണം എന്ന് തോന്നി….പക്ഷേ ഒരു ചുവടു പോലും അനങ്ങിയില്ല……. “ഇവരെ കണ്ടില്ലേ ഈവ്സ്…….” അവൾ ഞങ്ങളെ നോക്കി …..ഒരു കുഞ്ഞു ചിരി തന്നു…… അച്ചായൻ ഞങ്ങളുടെ അടുത്തേക്ക് വന്നു….. “ഹൈ ഈവ്സ്………ഐ ആം കിച്ചു…… ” കിച്ചു അവൾക്കു കൈ കൊടുത്തു…….. ഞാൻ ഹൃദയമിടിപ്പോടെ അവളെയും അച്ചായനെയും നോക്കി………… “ഇത്….അപ്പായിയുടെയും മമ്മയുടെയും ഫ്രണ്ട് ആണ്………”

അവൾ എനിക്കും തന്നു അപരിചിതത്വം തുളുബുന്ന ഒരു ചിരി…….പെട്ടന്ന് ഉള്ളിൽ നിന്ന് കുഞ്ഞു കരച്ചിൽ കേട്ടു…… ഒന്നല്ല രണ്ടു കരച്ചിൽ….അവൾ വേഗം എബിയുടെ കയ്യിൽ നിന്നും ഇറങ്ങി അകത്തേക്ക് ഓടി…..പോകും വഴി വിളിച്ചു പറഞ്ഞു….. “ഞാൻ പറഞ്ഞില്ലേ മോളി അമ്മച്ചി അവന്മാരെ ഡിറ്റർബ് ചെയ്യുവാ……..” എബി അവളെ നോക്കി ചിരിച്ചു …..കിച്ചുനോടായി പറഞ്ഞു….. ” അവൾ കാണാൻ മമ്മയെ പോലെയാ…..അതുകൊണ്ടു തന്നെ രണ്ടും എപ്പോഴും അടിയാ……” ഞാൻ അവൾ പോയവഴിക്കു നോക്കി നിന്നു……. ഒപ്പം അച്ചായനെയും നോക്കി സംശയത്തോടെ…….

വീണ്ടു കുഞ്ഞുങ്ങളുടെ കരച്ചിൽ കേട്ടു……..ഒപ്പം ഈവയുടെ പാട്ടും …..മോളി ആന്റിയുടെ പാട്ടും…… കുഞ്ഞുങ്ങൾ സാൻഡിയുടെയും അച്ചായന്റെയും ആവുമോ………? “സാൻഡി………?” “ഞാൻ വിളിക്കാം………” അച്ചായൻ അകത്തേക്ക് നടന്നു…… “കുഞ്ഞുങ്ങളെ കണ്ടോട്ടേ….?.” ഞാനാണ്…… അച്ചായൻ ഒന്ന് നിന്നു……. ഈവ പോയ വഴിയിലേക്ക് വിരൽ ചൂണ്ടി…….”ഞാൻ കിടന്ന മുറിയിൽ തന്നെയാണ്…….” കിച്ചു മൊബൈലുമായി പുറത്തേക്കു ഇറങ്ങി……. ഞാൻ അങ്ങോട്ടേക്കു ചുവടുകൾ വെച്ച്…ഒപ്പം തിരിഞ്ഞു അച്ചായനെ നോക്കിയപ്പോൾ…….അകത്തോട്ടു നടന്നു പോകുന്നു…..

അവിടെയാണ് കിച്ചൻ എന്ന് എനിക്കോർമ്മയുണ്ട്……സാൻട്ര ഇപ്പൊ വരും…… ഞാൻ അകത്തേക്ക് കയറിയപ്പോൾ കണ്ടു രണ്ടു തോട്ടിൽ….ഒന്ന് മോളി ആന്റി ആട്ടുന്നു…മറ്റൊന്ന് എൻ്റെ കുഞ്ഞി പെണ്ണും……പാട്ടും തകർക്കുന്നു……. ഞാൻ ആ കാഴ്ച നോക്കി നിന്നു……അവളെ എത്ര കണ്ടിട്ടും എനിക്ക് മതിയാകുന്നില്ല……ഇനിയും ഇനിയും നോക്കാൻ തോന്നുന്നു…… “ശ്വേതയോ………….” മോളി ആന്റിയാണ്……ഞെട്ടലും ദേഷ്യവും കലർന്ന ഭാവം….. “അപ്പായിടെയും മമ്മയുടെയും ഫ്രണ്ടാ……. ….. ” മോളി ആന്റി എന്നെ തുറിച്ചു നോക്കി…… ഞാൻ നിശബ്ദം നിന്നു….. “നിന്നെ ഇനി ഒരിക്കലും കാണരുതേ എന്നെ ഉണ്ടായിരുന്നുള്ളു………”

ഞാൻ എന്ത് പറയാൻ….എനിക്ക് ഒന്നും പറയാനുണ്ടായിരുന്നില്ല….ക്ഷമ പോലും….എന്റെ കണ്ണ് നിറയുന്നതു കാണ്ടാവണം ആന്റി പിന്നൊന്നും പറഞ്ഞില്ലാ…….. “എബിയാന്നോ നിന്നെ ഇങ്ങോട്ടു വിളിച്ചു കൊണ്ട് വന്നേ………?” “ഞാൻ……വെറുതെ ഒന്ന് വന്നതേയുള്ളു………” ഞാൻ ഈവയെ നോക്കി…….അവൾ തൊട്ടിലിൽ കിടക്കുന്ന കുഞ്ഞുങ്ങളെ കളിപ്പിക്കുന്ന തിരക്കിലായിരുന്നു……. “അങ്കിൾ………? ഇവിടെയുണ്ടോ…..?” മോളി ആന്റി മുഖം ഒന്ന് അയഞ്ഞു…. “എബിയുടെയും സാൻഡിടെയും കെട്ട് കഴിഞ്ഞു മൂന്നാം മാസം അപ്പൻ പോയി…പിന്നെ അവരൊപ്പം ഞാൻ ഇങ്ങു പോന്നു…… ” “കുഞ്ഞുങ്ങൾ…….”

എന്റെ വിരലുകൾ തൊട്ടിലേക്കാണെങ്കിലും കണ്ണ് ആ കുഞ്ഞിപ്പെണ്ണിൽ തന്നെയായിരുന്നു……പെട്ടന്ന് അവൾ എന്നെ തിരിഞ്ഞു നോക്കി….. “അമ്മച്ചി മാത്തൻ കരയുന്നു…….അവനു പുറത്തു കിടക്കണം…..അതോണ്ടാ…….” “ഉവ്വ്…..നിന്നോട് പറഞ്ഞോ…?.” എന്നും പരിഭവിച്ചു ആന്റി ഒരു കുഞ്ഞിനെ എടുത്തു കട്ടിലിൽ കിടത്തി…….ഈവയും ഒരു കിലുക്കുമായി അവനടുത്തു ഇരുന്നു…… “ഇവൾക്ക് കളിക്കാനാ……….. കൊച്ചുങ്ങളെ ഉറങ്ങാൻ സമ്മതിക്കേല…….” ഈവ അമ്മച്ചിയെ നോക്കി കണ്ണുരുട്ടുന്നതു ഞാൻ കൊതിയോടെ നോക്കി….. “അതെ എനിക്ക് കളിക്കാനാ മമ്മ ബേബിസിനെ തന്നേ…… സൊ….ഞാൻ കളിപ്പിക്കും……. “

എന്നിട്ടു മോളി ആന്റിയെ നോക്കി കോക്രി കാണിച്ചു ചിരിക്കുന്നു…….എന്നിലും ചിരി വിരിയിച്ചു…..എനിക്കവളോട് സംസാരിക്കാൻ അതിയായ കൊതി തോന്നി……എനിക്ക് ശബ്ദം വരുന്നുണ്ടായിരുന്നില്ല….. “ബേബീസിൻ്റെ പേര് എന്താ…….?” ഞാൻ തൊട്ടിലിലെ കുഞ്ഞിനെ നോക്കി…അവളോടായി ചോദിച്ചു……. അവളുടെ ഉത്തരം കേൾക്കാൻ ഞാൻ കാതോർത്തു…… “എന്റെ എബിയുടെ അപ്പൻ്റെ പേരിടാനായിരുന്നു എൻ്റെ ആഗ്രഹം…… അപ്പൻ മരിച്ചു ആറു മാസം കഴിഞ്ഞപ്പോ അല്ലെ സാൻഡി പ്രസവിച്ചേ…….ദേ നല്കുന്നു ഒരു ചേച്ചി …..സമ്മതിച്ചിട്ടില്ല…….” അവൾ വാ പൊത്തി ചിരിച്ചു…….എന്നെ നോക്കി പറഞ്ഞു……

“ആ പേര് ഇട്ടാലെ ബേബീസ് ലേസി ആയി പോകും………. ഇത് അലൻ ഇത് ആൽബി…….എൻ്റെ ജോപ്പനും മാത്തനും……ഞാൻ ഈവ……ഞാനാ മമ്മയുടെ വയറിൽ ആദ്യം വന്നേ……” അവൾ അത് പറയുമ്പോൾ ഞാൻ തിരിച്ചറിയുകയായിരുന്നു……………….അവളുടെ മമ്മ അവൾക്കു എത്ര വിലപ്പെട്ടതാണ് എന്ന്…… ഞാൻ അവളുടെ അടുത്തേക്ക് നീങ്ങി……എനിക്കൊന്നു തൊടാൻ ഒരുപാട് കൊതി തോന്നി……ഞാൻ കൈ നീട്ടി ……പെട്ടന്ന് ആന്റി പറഞ്ഞു…. “ശ്വേതാ……. സാൻഡിയുടെ ജീവനാണ് അത്……… സാൻഡി പ്രസവിച്ച ദിവസം മാത്രമാണ് അവൾ ഈവയെ പിരിഞ്ഞിരുന്നത്…….” ഞാൻ പെട്ടന്ന് കൈ പിൻവലിച്ചു……..

“മമ്മയ്ക്കു എന്നെയാ ഇഷ്ടം…… അപ്പായിക്ക് എല്ല്ലാരോടും ഇഷ്ടാണ്….” പിന്നെ മെല്ലെ ഞാൻ കേൾക്കാൻ മാത്രം കേൾക്കാൻ പാകത്തിൽ സ്വരം താഴ്ത്തി പറഞ്ഞു……. “..എന്നാലും മമ്മയോട് കുറച്ചു കൂടുതൽ ഇഷ്ടാണ്….. മോളി അമ്മച്ചി അറിയണ്ടാട്ടോ……..പിണങ്ങും….” എന്നും പറഞ്ഞു വാ പൊത്തി ചിരിക്കുന്നത കുഞ്ഞി പെണ്ണിനെ നോക്കി ഞാനും ചിരിച്ചു….ഹൃദയം പൊട്ടുന്ന വേദനയോടെ… 🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 കിച്ചണിൽ തിളയ്ക്കുന്ന എണ്ണയിലേക്ക് സൂക്ഷ്മതയോടെ വട ഇടുന്ന സാൻട്രയെ ചേർത്ത് പിടിക്കാനായി മെല്ലെ അടുത്ത് ചെന്നപ്പോഴേ..പറഞ്ഞു…. “മോനെ……എബിച്ചാ…..തിളയ്ക്കുന്ന എണ്ണയാണ്…..എൻ്റെ കൈ പൊള്ളിക്കല്ലേ…….” “ശോ……കളഞ്ഞു…… ….”

ഞാൻ തലയിൽ കൈവെച്ചു…അപ്പുറത്തേക്ക് മാറി നിന്നു…. “അയ്യോടാ……. ഏതിനും വന്നതല്ലേ….ഒരു ഹഗ് താ മനുഷ്യാ…..” വട വറുത്തു കൊണ്ട് അവൾ എന്നെ നോക്കി പറഞ്ഞു……. ഞാൻ മെല്ലെ അവളെ പുറകിലൂടെ ചെർത്തു പിടിച്ചു…മനസ്സിൽ ലേശം ഭയം ഇല്ലാതില്ലാ…..കാരണം ഒരു ബോംബിനെ കൊണ്ട് ഞാൻ പുറത്തു‌ വെച്ചിട്ടുണ്ടല്ലോ….. “പുറത്താരാ……… ഈവയുടെ സംസാരം ഒക്കെ കേട്ടല്ലോ………..ആരാ……?..” “അത്……..അത്……എൻ്റെ സാൻഡിക്കുള്ള ഒരു പണിയാണ് …..” പെട്ടന്നവൾ എന്നെ തിരിഞ്ഞു നോക്കി…….. ” ആരാ……നിൻ്റെ ചേട്ടന്മാരോ ചേച്ചിമാരോ കുടുംബക്കാരോ മറ്റോ ആണോ…….?” “വകയില് ഒരു ബന്ധുവായി വരും……….”

ഞാനാണേ..അവളെ നോക്കി ഒന്ന് കണ്ണിറുക്കി….. അവൾ എന്നെ സംശയത്തോടെ നോക്കി…….”അത് ആരാ…..?” ” ഇത് ഞാൻ വറുക്കാം……നീ പോയി നോക്കിയേച്ചും വാ…….” അവൾ എന്നെ സംശയത്തോടെ നോക്കി…….. “എന്നെ പറ്റിച്ചാലുണ്ടല്ലോ………?” അവൾ മുന്നിലേക്ക് പോയി……… ഇതുവരെ കട്ടയ്ക്കു പിടിച്ചു നിന്നെങ്കിലും ഇപ്പോൾ എനിക്ക് നല്ല ടെൻഷൻ ഉണ്ട്……… എന്തെങ്കിലും പൊട്ടലോ ചീറ്റലോ കേൾക്കുകയായാണെങ്കിൽ ഇടപെടാം എന്ന് കരുതി ഞാൻ നിന്നു…. പക്ഷേ എന്നെ അതിശയിപ്പിച്ചു കൊണ്ട് പോയെതിനേക്കാളും വേഗത്തിൽ സാൻഡി തിരിച്ചു വന്നു…….കണ്ണൊക്കെ ചുവന്നു……

വല്ലാതെ ഭയന്നും വേദനിച്ചും…… “എബിച്ചനാണോ കൂട്ടികൊണ്ടു വന്നേ……?” “അവൾ എന്നെ കാണാൻ വന്നു…..ക്ഷമ പറയാനും മറ്റും…… പിന്നെ മോളെയും നിന്നെയും…കാണാൻ…….” ” ഞാൻ വിശ്വസിക്കില്ല………അവളെ എനിക്ക് വിശ്വാസമില്ല എബിച്ചാ……..” “..അതെന്നാ.ഞാൻ എങ്ങാനും ആ സുന്ദരിയുടെ കൂടെ പോകും എന്ന് പേടിച്ചിട്ടാണോ……” ഞാൻ അവളെ ചൊടിപ്പിക്കാൻ പറഞ്ഞു…… “മുട്ടുകാൽ തല്ലി ഒടിക്കും ഞാൻ…. അച്ചയൻ്റെയും പട്ടത്തിയുടെയും…” ആ ദേഷ്യം കണ്ടപ്പോൾ എനിക്ക് ചിരി വന്നു……പക്ഷെ അവൾ ചിരിച്ചില്ല……വല്ലാതെ ഭയന്നതു പോലെ തോന്നി…കണ്ണു നിറഞ്ഞു നിറഞ്ഞു വരുന്നു…..

ഞാൻ അവളുടെ മുഖം കയ്യിലെടുത്തു……. “എന്നാടി പെണ്ണേ……?” .” അവൾ എൻ്റെ മോളെ കൊണ്ട് പോകും…..?” അവളുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു..ശബ്ദം ഇടറിയിരുന്നു………. ഞാൻ അവളെ നെഞ്ചോടെ ചേർത്ത് നിർത്തി…..ആ മുഖം ഉയർത്തി…. “നീ എന്നാത്തിനാ പേടിക്കുന്നേ….. അവൾടെ അപ്പൻ നിന്റൊപ്പം ഇല്ലേ….പിന്നെന്നാ……..?.” അവൾ എന്റെ നെഞ്ചിൽ തല ചായ്ച്ചു കരഞ്ഞു…….എൻ്റെ നെഞ്ച് നനയുന്നുണ്ടായിരുന്നു….. ഞാൻ അവളുടെ മുഖം പിടിച്ചുയർത്തി……. “എൻ്റെ ചുണക്കുട്ടീ കരയുവാന്നോ……..?” “അവൾ എൻ്റെ മോൾ അല്ലാ എന്ന് ആര് പറയുന്നതും എനിക്ക് ഇഷ്ടല്ലാ…..എബിച്ചാ…….എൻ്റെ ഈവ അറിയുന്നത് എനിക്ക് സഹിക്കാൻ പോലും കഴിയുകേല……..”

എന്നും പറഞ്ഞു എൻ്റെ മാറിൽ കിടന്നു പൊട്ടി കരയുന്ന സാൻഡിയെ ഞാൻ ചേർത്ത് പിടിച്ചു…… അവളെ ഒരുപാട് ആശ്വസിപ്പിച്ചു……. “ശ്വേത അങ്ങനെ ഒന്നും ചെയ്യില്ല……. നമ്മളെ ഒന്ന് കാണാൻ വന്നതാവും….. കുറ്റബോധം ഉണ്ടാവും……പശ്ചാത്തപിക്കുന്നവന്റെ മനസ്സു നമ്മൾ കാണാതിരിക്കരുത്……എന്നല്ലേ …….. ഈവ നിൻ്റെ മോളല്ലേ സാൻഡി…….ആര് എന്തൊക്കെ പറഞ്ഞാലും നിൻ്റെ ഈവ നിന്നെ വിട്ടു പോവുകേലാ……നീ വാ……നമ്മുടെ വീട്ടിൽ വന്നതല്ലേ…….” അതും പറഞ്ഞു മുന്നിലേക്ക് ഞാൻ സാൻഡിയുമായി വന്നു…പക്ഷേ അപ്പോഴേക്കും ശ്വേതയുടെ കാർ ഗേറ്റ് കടന്നിരുന്നു……. ഈവയും മമ്മയും മുറ്റത്തുണ്ടായിരുന്നു…. .ശ്വേതാ വന്നിട്ട് പോയിരിക്കുന്നു……എന്നെ കാണാതെ…….ഒന്നും പറയാതെ..

“ആ കൊച്ചു ഒന്നും പറയാണ്ട് പോയി…..” മമ്മയാണ്…..എബിയെ നോക്കി കണ്ണുരുട്ടുന്നുണ്ട് മമ്മ….. “മമ്മയുടെയും ഫ്രെണ്ടാണോ? …..” ഈവയാണ് .. അവളുടെ കയ്യിലെ പെൻസിലിലും ബുക്കിലേക്കും ഞാൻ നോക്കി….. “ഇത് എന്തിനാ മുറ്റത്തു കൊണ്ട് വന്നേ…..?” “ആ ആന്റിക്ക് എന്തോ എഴുതാനാ……..” ഞാൻ വേഗം പോയി മാതാവിൻ്റെ രൂപത്തിന് മുന്നിൽ വെച്ചിരുന്ന ബൈബിൾ എടുത്തു…..മുൻപും അവൾ അവിടെയാണ് കത്ത് വെച്ചിരുന്നത്….. “സാൻട്രയ്ക്കു, അന്നും ഇന്നും എന്നും എനിക്ക് നിന്നോട് അസൂയയാണ്…… എൻ്റെ അച്ചായനെയും എൻ്റെ കുഞ്ഞിപ്പെണ്ണിനെയും കാണാൻ അടങ്ങാത്ത മോഹവുമായാണ് ഞാൻ വന്നത്……

എന്നാൽ ഇവിടെ നിൻ്റെ എബിച്ചനും നിൻ്റെ ഈവയും മാത്രമേ ഉള്ളു……അവർ ഒരിക്കലും നിന്നെ വിട്ടു വരില്ല……കാരണം നിന്നോളം പ്രണയിക്കാൻ സ്നേഹിക്കാൻ താലോലിക്കാൻ എനിക്കറിയില്ല…….സാൻഡിയുടെയും എബിച്ചെന്റെയും നിങ്ങളുടെ ഈവയുടെയുമിടയിലേക്കു നിങ്ങളുടെ സ്വർഗ്ഗത്തിലേക്ക് ഒരിക്കലും ഞാൻ വരില്ല…….മാപ്പ് …..” ആ വരികളിലേക്കു ഞങ്ങൾ വീണ്ടും വീണ്ടും കണ്ണുകളോടിച്ചു…..ആദ്യം വേദന തോന്നിയെങ്കിലും …വീണ്ടും വായിച്ചപ്പോൾ ഒരു ആശ്വാസം തോന്നി…ഒപ്പം എന്നും ഞങ്ങൾ അവളെയും ഞങ്ങളുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തി……..

അവൾക്കു ഒരു നല്ല കുടുംബ ജീവിതം ഉണ്ടാകാൻ……ഒരിക്കലും അവളുടെ മനസ്സിലേക്ക് അച്ചായനോടൊപ്പം ഉള്ള പ്രണയകാലം കടന്നു വരാതിരിക്കാൻ…… (കാത്തിരിക്കണംട്ടോ) കാത്തിരിപ്പിച്ചു നിങ്ങളെ മുഷിപ്പിക്കണം എന്ന് മനപ്പൂർവ്വം ചെയ്യുന്നതല്ലാ…സംഭവിച്ചു പോകുന്നു…… കമ്മന്റ്സ് എല്ലാം ഞാൻ വായിക്കുന്നുണ്ട്…..അതാണ് എൻ്റെ ആവേശം…..വിശ്വാസം….മറുപടി സ്വസ്ഥമായി തരാംട്ടോ….

ഇസ സാം….

തൈരും ബീഫും: ഭാഗം 42