Thursday, January 23, 2025
LATEST NEWSSPORTS

ടെസ്റ്റ് മത്സരത്തിനിടെ ഷെയ്ൻ വോൺ ഉൾപ്പെട്ട പരസ്യം; വിമർശിച്ച് ആരാധകർ

ലണ്ടൻ: ഇംഗ്ലണ്ട്-ന്യൂസീലൻഡ് പരമ്പരയിലെ മൂന്നാം ടെസ്റ്റിന്റെ തത്സമയ സംപ്രേഷണത്തിനിടെ, സ്കൈ സ്പോർട്സ് ചാനലിൽ പ്രത്യക്ഷപ്പെട്ട ഷെയ്ൻ വോണിന്റെ പരസ്യത്തോട് രൂക്ഷമായി പ്രതികരിച്ച് ആരാധകർ. തുടർന്ന് ബ്രോഡ്കാസ്റ്റർമാർ പരസ്യം പിൻവലിച്ചു.

52 കാരനായ ഓസ്ട്രേലിയൻ സ്പിൻ ഇതിഹാസം കഴിഞ്ഞ വർഷം മാർച്ചിലാണ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. എന്നിരുന്നാലും, ഇംഗ്ലണ്ട്-ന്യൂസീലൻഡ് ടെസ്റ്റിന്റെ രണ്ടാം ദിവസത്തെ കളിയിൽ ‘അഡ്വാൻസ്ഡ് ഹെയർ സ്റ്റുഡിയോ അഡ്‌വെർട്ടി’ന്റെ പരസ്യത്തിലാണു വോൺ വീണ്ടും പ്രത്യക്ഷപ്പെട്ടത്. പരസ്യം കണ്ട് ഞെട്ടിപ്പോയെന്നും ഇത് വോണിനെ അപമാനിക്കുന്നതിന് തുല്യമാണെന്നും നിരവധി ആരാധകർ ട്വീറ്റ് ചെയ്തു.